സെന്റ് മേരീസ് യു പി എസ് തരിയോട്/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saneesh (സംവാദം | സംഭാവനകൾ) (Edited)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിഡ് കാലം വിദ്യാഭ്യാസരംഗത്ത് സമാനതകളില്ലാത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ചത്. ഓൺലൈൻ പഠനത്തിലൂടെ കുട്ടികൾ നേരിടേണ്ടിവന്ന മാനസികവും ശാരീരികവുമായ വെല്ലുവിളികളെയും പ്രശ്നങ്ങളെയും അതിജീവിക്കുന്നതിന്റെ ഭാഗമായി എൽ പി വിഭാഗം മുതൽ ഹയർ സെക്കൻഡറി വിഭാഗം വരെയുള്ള കുട്ടികൾക്കായി ഒരുക്കിയ പ്രവർത്തനമാണ് അതിജീവനം. അടച്ചിടൽ ഇന്ത്യയും ഒറ്റപ്പെടലിനെ യും ദുരിതങ്ങൾ അനുഭവിക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടു വരിക കുട്ടികൾക്ക് മാനസികോല്ലാസത്തിനുള്ള അവസരം ഒരുക്കുക ലക്ഷ്യങ്ങൾ മുൻനിർത്തി അതിനാവശ്യമായ ട്രെയിനിങ് എൽ പി വിഭാഗത്തിലെയും യു പി വിഭാഗത്തിലെയും അധ്യാപകർക്ക് SKMJ കൽപ്പറ്റയിൽ വെച്ചു ലഭിക്കുകയും ചെയ്തു തുടർന്ന് ചെക്കണ്ണിക്കുന്ന്, ശാന്തി നഗർ PPK യിൽ വെച്ചു ഡാലിയ ടീച്ചർ, ആതിര ടീച്ചർ തുടങ്ങിയവർ അമ്പതോളം കുട്ടികൾക്ക് ട്രെയിനിങ് നൽകുകയും ചെയ്തു.ഇതിനാവശ്യമായ എല്ലാ സഹായങ്ങളും CRC കോർഡിനേറ്റർ സന്ധ്യ ടീച്ചർ നൽകുകയും ചെയ്തു. കുട്ടികൾ എല്ലാവരും വളരെ അധികം താല്പര്യത്തോടെയാണ് ഇതിൽ പങ്കെടുത്തത്.