സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ഫെസ്റ്റിവൽസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:43, 22 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24018 (സംവാദം | സംഭാവനകൾ) (→‎സ്കൂൾ കലോത്സവം (2019-20))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണാഘോഷം (2016-'17)

        സ്കൂളിലെ ഇൗ അധ്യയന വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 9 വെളളിയാഴ്‌ച്ചയായിരുന്നു. ഓണാഘോഷ പരിപാടികൾ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. ജി പ്രമോദ് ഉദ്ഘാടനം ചെയ്യുകയും പി.ടി.എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഓണാഘോഷത്തിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പൂക്കളമത്സരം, കലാപരിപാടികൾ, ഓണക്കളികൾ, വടംവലി മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് വിദ്യർത്ഥികൾ, സ്റ്റാഫംഗങ്ങൾ, പി. ടി. എ, മാതൃസംഘം അംഗങ്ങൾ, മറ്റു വിശിഷ്ടാഥിതികൾ തുടങ്ങി 1250 പേർക്ക് വിദ്യാലയത്തിൽ തന്നെ തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും പായസവും ഒരുക്കിയിരുന്നു. പരിപാടികൾക്ക് പ്രൻസിപ്പൽ ഓസ്റ്റിൻ ഇമ്മട്ടി ജെ, ഹെഡ്‌മാസ്റ്റർ ആന്റോ സി കാക്കശ്ശേരി, ജനറൽ കൺവീനർ സെബി തോമസ് കെ, ജോയിന്റ് കൺവീനർമാരായ മിനി തെരേസ ഇ. ഡി, ജെയിൻ ആന്റണി കെ, ഡെജോ ജോസഫ് ഇ എന്നിവർ നേതൃത്വം നൽകി.


ഓണാഘോഷം ( 2017-18)

ഈ അധ്യയന വർഷത്തെ ഓണാഘോഷം 31-08-2017 ന് സ്കൂളിൽ നടന്നു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. അമിലിനി സുബ്രമണ്യൻ, ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, സ്റ്റാഫ് സെക്രട്ടറി എന്നിവർ പ്രസംഗിച്ചു. ചെണ്ടമേളത്തോട് കൂടി മഹാബലിയെ വരവേറ്റു. പൂക്കള മത്സരം, വിവിധ ഓണക്കളികൾ, പായസത്തോടു കൂടിയ ഓണസദ്യ എന്നിവ ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി. പരിപാടികൾക്ക് ജനറൽ കൺവീനർ മിനി ട്രീസ ഇ.ഡി, ജോയിന്റ് കൺവീനർമാരായ ജയിൻ ആന്റണി കെ, ഷെൽജി പി. ആർ, ജോളി ടി.ഒ എന്നിവർ നേതൃത്വം നൽകി.

==

സ്കൂൾ കലോത്സവം (2017-18

സ്കൂൾ കലോത്സവം (2019-20)

2019 -20 അധ്യയനവർഷത്തെ സ്കൂൾ കലോത്സവം 27 / 09 / 2019 ന് തുടങ്ങി .സ്കൂളിലെ പൂർവ വിദ്യാർത്ഥിയും സിനിമ സംവിധായകനുമായ ഷാൻ കേച്ചേരി കലോത്സവം ഉത്‌ഘാടനം ചെയ്ത ചടങ്ങിൽ പ്രിൻസിപ്പൽ ഓസ്റ്റിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി സ്വാഗതവും പറഞ്ഞു . പി ടി എ പ്രസിഡന്റ് ശ്രീ. ജോസ് കെ സി ചടങ്ങിൽ സന്നിഹിതനായിരുന്നു കൺവീനർമാരായ ജോൺസൻ മാഷ്‌ ,നീൽ ടോം മാഷ് ,അനിത ടീച്ചർ,സോണിയ ടീച്ചർ എന്നിവർ സ്കൂൾ കലോത്സവം പരിപാടികൾക്ക് നേതൃത്വം നൽകി.നീൽ ടോം മാഷ് ചടങ്ങിൽ നന്ദി അർപ്പിച്ചു .

ഓണാഘോഷം (2019-20 )

ഈ അധ്യയന വർഷത്തെ ഓണാഘോഷം02-09-2019ന് സ്കൂളിൽ നടന്നു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ. ജോസ് കെ സി ചെയ്തു ഹെഡ്മാസ്റ്റർ, പ്രിൻസിപ്പാൾ, സ്റ്റാഫ് സെക്രട്ടറി എന്നിവർ പ്രസംഗിച്ചു. . പൂക്കള മത്സരം, വിവിധ ഓണക്കളികൾ, ഓണസദ്യ എന്നിവ ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി.