സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/അക്ഷരവൃക്ഷം/ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും രോഗപ്രതിരോധവും

രാവിലെ ഉറക്കമുണർന്നാൽ ദേഹശുദ്ധി വരുത്തി വീടും പരിസരവും അടിച്ചുവാരി തുളസിത്തറയ്ക്ക് ദീപം കൊളുത്തി രണ്ട് നേരം അടിച്ചു നനച്ചുള്ള ക‌ുളി. ഇതായിരുന്നു മലയാളിയുടെ ദിനചര്യ. എന്നാൽ ഇന്നത്തെ തലമുറക്ക് ഇത് പഴമക്കാർ പറഞ്ഞുതരുന്ന പഴങ്കഥയുയെ ഒരുഭാഗം മാത്രം.ഇന്ന് ക‌ുളിയും നനയുമൊക്കെ പേരിനുമാത്രം. ശുചിത്വമില്ലായ്മ എല്ലായിടത്തും ദർശിക്കാൻ സാധിക്കും. ശുചിത്വംഎന്ന വാക്കിന് പര്യായം ആക്കാവുന്ന രണ്ട് വാക്കുകളാണ് ആരോഗ്യവും കൃത്യതയും.ശാരീരിക മാനസിക സുസ്ഥിതിയാണ് ആരോഗ്യം.കൃത്യത എന്നത് ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.ഒരു വ്യക്തി ശാരീരികമായും മാനസികമായും ശുദ്ധിയോടെ ജീവിക്കേണ്ടത് വളരെ ആവശ്യമാണ്.ശുചിത്വം പാലിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുകയാണെങ്കിൽ സമൂഹത്തിന് തന്നെ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകും.വ്യക്തി ശുചിത്വം ,പരിസര ശുചിത്വം ,സാമൂഹിക ശുചിത്വം ഇവ പാലിച്ചാൽ ഒരുപരിധി വരെ പകർച്ച വ്യാധികളെ ഒഴിവാക്കാം.അസുഖങ്ങളും മറ്റ് മഹാവ്യാധികളും ലോകസമാധാനത്തിന്റെ താളം തെറ്റിക്കാതെ നമ്മിൽ നിന്ന് ഒഴിഞ്ഞു പോകട്ടെ ,ശുചിത്വമെന്ന വാക്കിന്റെ പൂർണ്ണ അർത്ഥം മനസ്സിലാക്കി അത് പ്രാവർത്തികമാക്കാൻ മനുഷ്യന് സാധിച്ചാൽ അത് വലിയ മാറ്റം ലോകത്തിൽ സൃഷ്ടിക്കും.ഇങ്ങനെ ചിന്തിച്ചാൽ ശുചിത്വം രോഗപ്രതിരോധം തന്നയല്ലേ? കോട്ടും സ്യൂട്ടും ധരിച്ച് കറങ്ങുന്ന കസേരയുടെ മുന്നിൽ കയറിയിരുന്ന് പണത്തിന്റെ കനം നോക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ മരണനിരക്കിന്റെ വലുപ്പം പറയേണ്ടതില്ലല്ലോ. പണ്ട് കർഷകർ പണിയും കഴിഞ്ഞ് ഓട്ടു കിണ്ടിയിലെ വെള്ളം ഒഴിച്ച് കാലും കൈയ്യും തിരുമ്മികഴുകിയാണ് വീടിനുള്ളിൽ കയറുന്നത്.എന്നാൽ ഇന്ന് മനുഷ്യൻ വിയർത്ത് ജോലി ചെയ്യാത്തതിനാൽ ആവാം ജോലി കഴിഞ്ഞ് വീട്ടിൽ പ്രവേശിച്ച് ദേഹശുദ്ധിപോലും വരുത്താതെ ഭക്ഷണം ആവോളം ആസ്വദിച്ച് കിടപ്പറയിലേക്ക് പോകുന്നു.മാന്യമായി വസ്ത്രം ധരിച്ച് ശുചിത്വം പാലിക്കുന്ന ഒരുവന് ആരോഗ്യം മാത്രമല്ല സമൂഹത്തിൽ മാന്യമായ സ്ഥാനവും ലഭിക്കും.വ്യക്തി ശുചിത്വത്തോടൊപ്പം പരിസരശുചിത്വവും പാലിച്ചാൽ രോഗവിമുക്തി നേടാം.

ജോബിൻ ജിജോ
9 ഇ സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം