സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28015 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയും വളർത്തുക എന്ന ലക്ഷ്യത്തോടെ 2015 - 2016 കാലഘട്ടത്തിൽ ഈ സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനം ആരംഭിച്ചു. ജെആർസീ കൗൺസിലർമാരായ ശ്രീമതി .ലിജോ ജോസഫ്, ശ്രീമതി സ്മിത മാത്യു ഞാളിയത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇപ്പോൾ ഈ യൂണിറ്റിൽ 80 കേഡറ്റുകൾ പ്രവർത്തിച്ചുവരുന്നു.

വിദഗ്ധരായ ആളുകളുടെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ ക്ലാസുകൾ എല്ലാവർഷവും നടത്തിവരുന്നു. പരിസ്ഥിതി ദിനം, വയോജന ദിനം, റെഡ് ക്രോസ് ദിനം, ഗാന്ധിജയന്തി തുടങ്ങി വിവിധ ദിനാചരണങ്ങൾ സമുചിതമായി നടത്തിവരുന്നു. പരിസ്ഥിതി ദിനത്തിൽ കേഡറ്റ്സും കുടുംബാംഗങ്ങളും ചേർന്ന് അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു. മാസ്ക് ചലഞ്ച് ഏറ്റെടുത്ത് മാസ്ക്കുകൾ നിർമ്മിച്ച് സ്കൂളുകളിൽ വിതരണം ചെയ്തു . കൂടാതെ ലോക്ഡോൺ കാലഘട്ടത്തിൽ അടുക്കള തോട്ട നിർമ്മാണം, മൈക്രോ ഗ്രീൻ കരകൗശല വസ്തുക്കളുടെ നിർമ്മാണം എല്ലാവരും വിജയിച്ചു തുടങ്ങി ധാരാളം ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. A, B, C ലെവൽ പരീക്ഷകളിൽ എല്ലാവരും വിജയിച്ച് ഗ്രേസ്മാർക്ക് കരസ്ഥമാക്കി വരുന്നു.