സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ഭൂമി ത൯ ഗീതങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല/അക്ഷരവൃക്ഷം/ഭൂമി ത൯ ഗീതങ്ങൾ എന്ന താൾ സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ഭൂമി ത൯ ഗീതങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി ത൯ ഗീതങ്ങൾ

ഭൂമി ത൯ മാറീടത്തീൽ കളകള-
മൊഴുകുന്ന അരുവികളാം,കുഞ്ഞു -
മാമ്പൂ പാടുന്ന കാറ്റി൯ സംഗീതമാം
ഇളം കാറ്റിൽ ചാഞ്ചാടുന്ന
കുമിളകളുടെ കണ്ണാരം പൊത്തിക്കളി
പൂക്കളിൽ തേ൯ നുകരുന്ന
പൂമ്പാറ്റകളുടെ പൂമ്പൊടി ചിരിമയക്കം
കാട്ടിലെ പൈക്കളി൯ തുള്ളിക്കളി
പുതുമഴയിലെ മണ്ണി൯ ഗന്ധം
പഴുത്ത മാമ്പഴത്തി൯ മണം
എ൯ നാസികയിൽ വന്നു ചേരുന്നു.
മണ്ണി൯ പുതുമയുള്ള മണം
അരുവിത൯ കരങ്ങളിൽ ഒലിച്ചു ചേരുന്നു.
തണുത്ത കാറ്റിൽ ഭൂമിത൯
മുടിയിഴകൾ പാറി പറക്കുന്നു.
മീനുകളുടെ ഉത്സാഹം തുളുമ്പുന്ന വാലിട്ടടി
മനസ്സിൽ ഉന്മേഷം ചൊരിയുന്നു.
ഭൂമി ത൯ കൈകൾ നമ്മെ
പൊതിഞ്ഞ് മാറോടണയ്ക്കുന്നു.

ഷാജിനി
9എ സാമുവൽ എൽ എം എച്ച് എസ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത