വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/അക്ഷരവൃക്ഷം/പോരാടാം ലോകത്തിനു വേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("വി.വി. വി.എച്ച്.എസ് എസ്. അയത്തിൽ/അക്ഷരവൃക്ഷം/പോരാടാം ലോകത്തിനു വേണ്ടി" സം‌രക്ഷിച്ചിരിക്കുന്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാടാം ലോകത്തിനു വേണ്ടി

തുടച്ചുനീക്കാം ഈ അതിഥിയെ,
ലോക നശീകരണത്തിനായ് വന്ന വിപത്തിനെ.
പോരാടാം ഒന്നിച്ചൊറ്റക്കെട്ടായി,
കൈകോർക്കാതെ മനം കോർത്ത്....

ഒഴിവാക്കീടാം സംഘർഷങ്ങൾ,
കഴുകീടാം കരങ്ങൾ,
അടർത്താം സ്പർശനങ്ങൾ,
ധരിക്കാം തൂവാലകൾ...

വൃത്തിയാക്കാം ചുറ്റുപാടുകൾ,
സ്ഥാപിക്കാം ദൂരഭാഷശ്രവണ ബന്ധങ്ങൾ,
പാലിക്കാം നിബന്ധനകൾ,
പ്രാർത്ഥിക്കാം ലോകത്തിനു വേണ്ടി..

ഓർക്കുക,
 സ്വസ്ഥമാം കുടിലിനുള്ളിലിരുന്നില്ലേൽ,
നാളെ കൂട്ടിനുള്ളിലിരിക്കാം..
അകലാം അൽപ്പദൂരത്തേക്കില്ലെങ്കിൽ,
അകലാം എന്നന്നേക്കുമായി..

നേരിടാം ഭയപ്പെടാതെ,
പോരാടാം ലോകത്തിനു വേണ്ടി,
അകറ്റാം ഈ വിപത്തിനെ
ഒന്നിക്കാതെ ഒരുമിച്ച്...
 

ഫാത്തിമാ നിയാസ്
9 A വി.വി.വി.എച്ച്.എസ്.എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത