മൊടക്കല്ലൂർ യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MODAKKALLUR AUPS (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ അത്തോളി ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡിൽ സ്ഥിതിചെയ്യുന്ന മൊടക്കല്ലൂർ aup സ്‌കൂൾ അനവധി ചരിത്ര സ്മരണകളോടെ ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടിരിക്കുന്നു .അയിത്തത്തിന്റെയും ജന്മിത്വത്തിന്റെയും വൈദേശികാധിപത്യത്തിന്റെയും സങ്കര ഭൂമിയിൽ അറിവിന്റെ തിരികൊളുത്തുക എന്ന മഹത്തായ കർമ്മത്തിനു 1907 ജൂലൈ 26നു ബഹുമാന്യനായ മുണ്ടാടത് രാമുണ്ണിനായർ എന്ന മനുഷ്യസ്നേഹി ആരംഭം കുറിച്ചു .എഴുത്തുപള്ളിക്കൂടത്തിൽ നിന്ന് തുടങ്ങി 1914 ൽ ലോവർ പ്രൈമറി സ്കൂളായി മാറ്റി സ്ഥാപിച്ചത് നടുവിലക്കണ്ടി തറവാട്ടുകാരായിരുന്നു

ഇന്ത്യൻ സ്വാതന്ത്ര സമരത്തിന്റെ ഭാഗമായ ക്വിറ്റിന്ത്യസമരത്തിൽ ഇ വിദ്യാലയത്തിലെ അധ്യാപകർ പങ്കെടുത്തിരുന്നു .അറസ്റ്റുവരിക്കുകയും ചെയ്തിരുന്നു .സാമൂഹ്യ സാമ്പത്തികപരമായി വളരെ പിന്നാക്കം നിൽക്കുന്ന ചുറ്റുപാടിലുള്ള വിദ്യാര്ത്ഥികളെ സ്കൂളിൽ എത്തിക്കാൻ അധ്യാപകർ ശ്രമിച്ചിരുന്നു.