ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം-ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 8 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ബി.ജി.എച്ച്.എസ്.ഞാറല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം-ലേഖനം എന്ന താൾ ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം-ലേഖനം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നമ്മുടെ ജീവിതചര്യയിലെ അത്യാവശ്യ ഘടകമാണ് ശുചിത്വം. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യശുചിത്വ പരിപാലനത്തിലെ പോരായ്മകളാണ് തൊണ്ണൂറ് ശതമാനം രോഗങ്ങൾക്കും കാരണം. വ്യക്തികൾ സ്വയമായിപാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്ക് കൊണ്ടോ നിർബന്ധമായും മുഖം മറക്കുക. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി ഉറപ്പാക്കുക.വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഫാസ്റ്റഫുഡും കൃത്രിമ ആഹാരവും പഴകിയ ഭക്ഷണവും ഒഴിവാക്കണം വ്യക്തിശുചിത്വം പോലെത്തന്നെ ശുചിത്വത്തിന്റെ മറ്റൊരു ഘടകമാണ് പരിസരശുചിത്വം. ജലമലിനീകരണം, വായുമലിനീകരണം എന്നിവ തടയുക, പ്രകൃതിക്കു ദോഷമില്ലാത്ത രീതിയിലുള്ള മാലിന്യസംസ്കരണം, പ്ലാസ്റ്റിക് ഉപയോഗം കുറക്കൽ എന്നിവ പരിസരശുചിത്വത്തെ പ്രാവർത്തികമാക്കാൻ സഹായിക്കുന്നവയാണ്. ശുചിത്വം നമ്മിൽ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. രോഗം വന്നിട്ട് ചികിത്സ തേടുന്നതിലും നല്ലത് രോഗം വരാതെ ശ്രദ്ധിക്കുന്നതല്ലേ???

ഹിബ ഫാത്തിമ കെഎം
7 F ബി ജി എച്ച് എസ് ഞാറള്ളൂർ
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - ലേഖനം