ബി ജെ എസ് എം വി എച്ച് എസ് എസ് മഠത്തിൽ/അക്ഷരവൃക്ഷം/അമ്മ പറഞ്ഞ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ബി ജെ എസ് എം വി എച്ച് എസ് എസ് മഠത്തിൽ/അക്ഷരവൃക്ഷം/അമ്മ പറഞ്ഞ കഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki A...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ പറഞ്ഞ കഥ

അമ്മ ഒരുപാട് കഥകൾ എനിക്ക് പറഞ്ഞു തരാറുണ്ട് . കൂടുതലും അമ്മ യുടെ ബാല്യകാലസ്മരണകൾ ആണ്. അമ്മയുടെ സ്കൂളിൽ ഉപ്പുമാവ് വയ്ക്കുന്ന പാറു മുത്തശ്ശി. കുട്ടികൾക്ക് പറങ്കിയണ്ടിക് പകരം ശർക്കര ചീകിയത് നൽകുമായിരുന്നു. നല്ല വെള്ളമുണ്ട് ഉടുത്തു ചന്ദനക്കുറി ചാർത്തി ഓടി നടക്കും.. എപ്പോഴും കൈ കഴുകുന്ന ശീലം ഉണ്ടായിരുന്നു. പാചകപുരയിൽ വരുമ്പോള് തലയിൽ വെള്ള തോർത്ത്‌ ചുറ്റി കെട്ടുമായിരുന്നത്രെ. മുക്കും വായും ഒരു പഴയ തുണി കൊണ്ട് മറച്ചു കെട്ടും.. ആ മുത്തശ്ശി വിളമ്പി വട്ടയിലയിൽ നൽകുന്ന ഉപ്പുമാവിന്റെ രുചി.. ഒന്ന് വേറെ താനെയാണ്.. അതു കേട്ട് എനിക്കും അതുപോലെ ഉപ്പുമാവ് ഉണ്ടാക്കി തരണം എന്നു അമ്മയോട് ഞാൻ പറഞ്ഞു.മോളെ ഞാൻ എപ്പോ ഉപ്പുമാവ് ഉണ്ടാക്കിയാലും ആ രുചി കിട്ടില്ല. അത് ആ മുത്തശ്ശിയുടെ കൈപ്പുണ്യം . "അമ്മേ ഇക്കാലത്തു എല്ലാവരും പാറു മുത്തശ്ശി യെ പോലെ അല്ലെ നടക്കുന്നത്. മൂക്കും വായും മറച്ചു വച്ചു" അതേ മോളെ. നാട്ടിൽ പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയെ നേരിടാൻ നമുക്കും പാറു മുത്തശ്ശിയെ മാതൃക ആകാം. കൊറോണയെ തുരത്താം. ഞാൻ വേഗം എഴുന്നേറ് സോപ്പ് എടുത്തു കൈ കഴുകാൻ പോയി. അപ്പോൾ സ്വർഗത്തിൽ നിന്ന് പാറു മുത്തശ്ശി എന്നെ നോക്കി ചിരിക്കുകയാവാം

ലക്ഷ്മി S
VII A ബി ജെ എസ് എം മഠത്തിൽ വി &എച് എസ് എസ് തഴവ നോർത്ത്.
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ