പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര/അക്ഷരവൃക്ഷം/കൊറോണ അതിജീവന മാർഗം

Schoolwiki സംരംഭത്തിൽ നിന്ന്
00:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ അതിജീവന മാർഗം | color= 4 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ അതിജീവന മാർഗം

കൊറോണ അതിജീവന മാർഗം
കൊറോണ എന്ന മഹാമാരിയേ തടയുവാനായി
കേരളം എന്ന ചെറുഗ്രാമം ഉണർന്നു
എത്രയോ ജനസേവകർ നമ്മൾക്കു സാന്ത്വനമായി പരിചാരകരായി
പരിചരിച്ചിടുന്നകാലമിത്രയും
പരിഭ്രാന്തി സൃഷ്ടിച്ചുനാടിനൊക്കെയും
എന്നിട്ടും നാടിനെ രക്ഷിക്കുവാൻ ആയി
ഓരോരുത്തരും മുന്നിൽ നിൽക്കുന്നു
ആരോഗ്യപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ
ജാഗ്രതയുള്ള സേനാധിപന്മാരും കൂടാതെ
കൂട്ടിനായി സുരക്ഷിത കേരളസർക്കാരും
കേന്ദ്രസർക്കാരും ഉണ്ടായിരുന്നു
ഓരോ മനുഷ്യനും മാതൃകയായി
അനുസരണയോടെ വീട്ടിൽ കഴിഞ്ഞിടുന്നു
കാലാകാലങ്ങൾ കഴിയുന്നതിനുമപ്പുറമായി
ആ മഹാമാരിയെ തുരത്തുന്നതിനായി
നാം എല്ലാവരും ഒന്നിച്ചു നിന്നു
കൃത്യമായി നാം അകലം പാലിക്കണം
കൃത്യമായി നാം കൈകൾ കഴുകണം
വൃത്തിയായി ഒരു മാസ്‌ക് ധരിക്കണം
പ്രത്യേകം നാം വീട്ടിൽ ഇരിക്കണം
ശുചിത്വം നാം ഉറപ്പൂ വരുത്തണം
കൊറോണ എന്ന മഹാമാരിയെ നാടൂകടത്തണം

അശ്വനി ശിവദാസ്
10 B പി.കെ.എച്ച്.എസ്സ്.മഞ്ഞപ്ര
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത