പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ്‌ മേരീസ് ജി എച് എസ്‌ ചൊവന്നൂർ 2019-2020

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 27 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) (ി)
യോഗ ദിനം

"വിദ്യാർത്ഥികളുടെ ആരോഗ്യം നിലനിർത്താൻ വേണ്ടി വിദ്യാർത്ഥികളും അധ്യാപകരും ഒരുപോലെ ജൂൺ21ന് യോഗാദിനം ആചരിച്ചു.ഓരോ ക്ലാസ്സിൽ നിന്നും രണ്ട് കുുട്ടികൾ ഉൾക്കൊളളുന്ന ക്ലാസ്സുകൾ നടത്തി.വിദ്യാലയത്തിലെ കായിക അധ്യാപകരുടെ നേതൃത്വത്തിൽ യോഗാ ക്ലാസ്സുകൾ നടത്തി. സൂര്യനമസ്കാരവും ലളിതമായ യോഗാസനകളുംകുുട്ടികൾ ഉത്സാഹപൂർവ്വം ചെയ്തു. വ്യക്തിയുടെ ശാരീരികവും മാനസികവുമായ സുസ്ഥിതി നിലനിർത്തുന്നതിൽ യോഗയുടെ പ്രാധാന്യത്തെക്കറിച്ച് അധ്യാപകർ വ്യക്തമാക്കി ."

CLUBS

ചൊവ്വന്നൂർ സെൻ്റ മേരീസ് സ്കൂളിൽ 6/6/2019ക്ലബ്ബുകളുടെ ഉദ്ഘാടനം പി.ടി.എ.പ്രസിഡൻ്റ സർ.വേണുഗോപാൽ നിർവഹിച്ചു.ക്ലബ്ബുകളുടെ പ്രസിഡൻ്റമാരും തിരിതെളിയിച്ചു.ക്ലബ്ബ് ലീഡർമാരൂടെ നേതൃത്വത്തിൽ ദിനാചരങ്ങൾ ആഘോഷിക്കൂന്നത് പതിവാണ്. സാമൂഹ്യം,സയൻസ്,ഗണിതം,ഹെൽത്ത്ക്ലബ്ബ്,ഇക്കോക്ലബ്ബ് അങ്ങനെ വിവിധ ക്ലബ്ബുകളാണുള്ളത്.സാമൂഹികമായിട്ടുളള അറിവ് വർദ്ധിപ്പിക്കുന്നതിനും,വിവിധ ദിനാചരങ്ങളിൽ മത്സരങ്ങൾ നടത്തിയും,ഇത്തരം ക്ലബ്ബുകളിലൂടെ അറിവ് വർദ്ധിപ്പിക്കുന്നു.ഹെൽത്ത് ക്ലബ്ബിലൂടെ ആരോഗ്യം ഉറപ്പുവരുത്താനും അതിൻെ്റ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കാനും സഹായകമാകുന്നു.