പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:59, 6 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പഞ്ചായത്ത് ഹൈസ്കൂൾ, പത്തിയൂർ/ഗണിത ക്ലബ്ബ് എന്ന താൾ പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2021-22 അധ്യയന വർഷത്തെ ഗണിത ക്ലബ് ഉത്ഘാടനം ജൂലൈ 6 തിങ്കളാഴ്ച 11 AM ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി.വി.അനിതകുമാരി ടീച്ചർ ഓൺലൈനായി നിർവഹിച്ചു. ഹൈസ്ക്കൂളിൽ 25 കുട്ടികളും യുപിയിൽ 30 കുട്ടികളും ക്ലബ് അംഗങ്ങളായിട്ടുണ്ട്. ഓരോ മാസത്തേയും ക്ലബ് പ്രവർത്തനങ്ങൾ ചാർട്ട് ചെയ്തതനുസരിച്ച് പല വിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഗണിതം മധുരം, ഗണിത വിജയം, വീട്ടിലൊരു ഗണിത ലാബ്, ഗണിത മോഡലുകളുടെ നിർമ്മാണം, ജ്യോമട്രിക് പാറ്റേണുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ദിനാചരണങ്ങളുടെ ഭാഗമായി പൈ ദിനം, ദേശിയ ഗണിത ശാസ്ത്രദിനം ഇവ ആചരിച്ചു. പൈ ദിനത്തിൽ ഡോക്യുമെൻ്റേഷൻ അവതരണം, ഗണിത ശാസ്ത്ര ദിനത്തോടനുബന്ധിച്ച് മാഗസിൻ, രാമാനുജൻ്റെ ജീവിതം - അവതരണം തുടങ്ങിയവ നടത്തി. കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഗണിത താത്പര്യം വർദ്ധിപ്പിക്കുന്നതിനും നിത്യജീവിതവുമായി ബന്ധപ്പെടുത്തിയുള്ള ക്ലബ് പ്രവർത്തനങ്ങളിലൂടെ കഴിയുന്നു.