ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 19 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ/ടൂറിസം ക്ലബ്ബ് എന്ന താൾ ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ/ടൂറിസം ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിനോദവും വിജ്ഞാനവും ഒരു പോലെ കുട്ടികളിലേക്ക് എത്തിക്കുന്നതിനു വേണ്ടി സ്കൂളിലെ വിനോദ യാത്ര ക്ലബിന്റെ നേതൃത്വത്തിൽ ചെറുതും വലുതുമായ ധാരാളം യാത്രകൾ സംഘടിപ്പിക്കപ്പെടുന്നു. സന്ദർശിക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകത, ചരിത്രം, കലാമൂല്യം എന്നിവയെപറ്റി കുട്ടികളെ കൊണ്ട് റിപ്പോർട്ട് തയ്യാറാക്കുയും യാത്രാനുഭവങ്ങൾ പങ്കുവയ്പ്പിക്കുകയും ചെയ്യുന്നു. അടൂരിന്റെ  സമീപപ്രദേശങ്ങളിലേക്കും മറ്റ് സമീപ ജില്ലകളിലേക്കും ഇത്തരം ചെറിയ യാത്രകൾ സംഘടിപ്പിക്കപ്പെടുന്നു. കൂടാതെ അന്യ സംസ്ഥാനങ്ങളിലേക്കും വിദൂര സ്ഥലങ്ങളിലേക്കും വർഷത്തിൽ ഒരിക്കൽ വിനോദയാത്ര സംഘടിപ്പിക്കാറുണ്ട്.  

കൃഷ്ണപുരം കൊട്ടാരം,വെള്ളനാതുരുത്ത് പോർച്ചുഗീസ് പള്ളി,  പന്മന ആശ്രമം,  ശാസ്താംകോട്ട, കെഎംഎംഎൽ പ്ലാന്റ്, മണ്ണടി വേലുത്തമ്പി ദളവാ സ്മാരകം, കൊടുമൺ ശക്തിഭദ്രൻ സ്മാരകം, ചിലന്തി അമ്പലം തുടങ്ങിയവ ഇവയിൽ  ഉൾപ്പെടുന്നു.