ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/അരുതരുത്

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അരുതരുത് !


മലിനം മണക്കുന്നു നഗരത്തിരക്കിൽ
കരുണം കൊതിക്കുന്നു തെരുവിന്റെ മക്കൾ
അമ്മയെ തിരയുന്നനാഥ ബാല്യങ്ങൾ
അല്ലൽ വസിക്കുന്നു വഴിയോര കൂട്ടിൽ

പുഴയില്ല പൂവില്ല കടു മേടില്ല
പഞ്ചമം പാടുന്ന പൂങ്കുയിലില്ല
പക്ഷിക്കു ചേക്കാറാൻ ചില്ലകളില്ല
പൂമ്പാറ്റ പാറുന്ന പൂന്തോട്ടമില്ല

ഋതുക്കൾ താളം തെറ്റുന്നു നീളേ
കിറുക്കനെന്ന പോൽ മഴ വേനലിലൂടെ
ഉച്ചിയിൽ കത്തുന്നു വർഷ കാലത്തിൽ
സൂര്യൻ തിളയ്ക്കുന്നു മഴക്കാല നാളിൽ

കാടു നാടായപ്പോൾ നാടു കാടായോ?
മയിലുകളാടുന്നു തെരുവിൻ തിരക്കിൽ
ഇവ്വിധം നാളെയും നാം നീങ്ങിയെന്നാൽ,
ഇനിയും പ്രതീക്ഷിപ്പിൻ! മറ്റൊരു കൊറോണ !
 

ഷെൻസ ഹസൻ
5 C ഡി എൻ ഒ യു പി എസ് കരുവാരകുണ്ട് മലപ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത