ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ കാലത്തെ പ്രയാസങ്ങളും നേട്ടങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക്ഡൗൺ കാലത്തെ പ്രയാസങ്ങളും നേട്ടങ്ങളും
                    കോവിഡ് -19 എന്ന ഭീകരനെ തുരത്താൻ കേന്ദ്രം നടത്തിയ മുന്കരുതലാണ് ലോക്ക്ഡൗൺ. ലോക്കഡോൺ എന്ന് കേട്ടപ്പോൾ ആദ്യം അത് എന്താണെന്ന് അറിയാനുള്ള ആകാംഷയായിരുന്നു. പിന്നീടാണ് എല്ലാവരും വീട്ടിലിരിക്കണമെന്നു മനസിലായത്. പരീക്ഷ പോലും നടത്താതെ സ്കൂളുകളെല്ലാം അടച്ചു, കളിക്കാൻ പോകാൻ പോലും പറ്റാതെ വീട്ടിൽ ഇരിക്കുന്നത് ഭയങ്കര ബോറായിത്തോന്നി. എന്നാൽ ആ ബോറടിമാറ്റാൻ ടീച്ചർ ദിവസവും വർക് അയച്ചുതന്നു. ഇത്രയും ദിവസംകൊണ്ട് എന്തെല്ലാം  ചെയ്തു? കൂടാതെ വീട്ടിൽ എല്ലാവർക്കുംഒപ്പമിരുന്ന് സമയം ചെലവഴിക്കാൻ പറ്റി അമ്മയോടൊപ്പം ചേർന്ന് പാചകം പഠിച്ചു വാഹനങ്ങളുടെ നിയന്ത്രണം  അന്തരീക്ഷ മലിനീകരണം വളരെയധികം കുറച്ചു. വാഹനാപകടങ്ങളും കുറഞ്ഞു.
ഇങ്ങനെ നേട്ടങ്ങൾ ഉണ്ടായെങ്കിലും അതോടൊപ്പം നമുക്ക് പ്രയാസങ്ങളും ഏറെയുണ്ടായി. അതിൽ പ്രധാനപ്പെട്ടത് പരീക്ഷകളെല്ലാം മാറ്റിവെക്കപ്പെടടു എന്നതാണ് ഇതോടൊപ്പം കൂലിവേല ചെയ്തു ജീവിക്കുന്നവരുടെ കാര്യവും പ്രയാസത്തിൽ ആയി. സ്വന്തമായി വാഹനം ഇല്ലാത്തവർക്ക് സാധനങ്ങൾ വാങ്ങാൻ പോകാൻ പോലും ബുദ്ധിമുട്ടായി.
ഇങ്ങനെ നേട്ടങ്ങളും ബുദ്ധിമുട്ടുകളും ഒരുപാട് ഉണ്ടായെങ്കിലും എല്ലാം നമ്മുടെ നന്മയ്ക്കുവേണ്ടി അല്ലേ? നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടിയല്ലേ കോവിഡ് -19 എന്ന ഭീകരനെ നമ്മുടെ നാട്ടിൽ നിന്നും തുരത്താൻ നിയമങ്ങളെല്ലാം അനുസരിച്ച് കൊണ്ട് എന്നെ കൊണ്ട് ആവുന്നത് ചെയ്തു നമുക്കും സുരക്ഷിതരായി വീട്ടിൽ ഇരിക്കാം. എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആദിഷ് പി
5ഡി ജി.യ‍ു.പി.സ്‍ക‍ൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം