ജി.എച്ച്.എസ്.എസ്.മാതമംഗലം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13094 (സംവാദം | സംഭാവനകൾ) ('<big><big>വലുതും മികവുറ്റതുമായ ഒരു മൈതാനവും,അർപ്പണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വലുതും മികവുറ്റതുമായ ഒരു മൈതാനവും,അർപ്പണ ബോധമുള്ള ഒരു കായികാധ്യാപികയും, കഴിവുള്ള കുട്ടികളും സ്കൂളിന്റെ സമ്പത്താണ്.''അതിരാവിലെയും, വൈകീട്ടും പ്രത്യേക പരിശീലനം നല്കാൻകഴിയുന്നതാണ് കായികാധ്യാപിക എ.കെ ജയശ്രിയുടെ വിജയ രഹസ്യം.ഗെയിംസിലും,അത് ലറ്റിക്സിലും ശ്രദ്ധിക്കാറുണ്ട്.വോളി ബോൾ,ഫുട്ബോൾ,ക്രിക്കറ്റ്,ഖൊ-ഖൊ എന്നിവയ്ക്കെല്ലാം പരിശീലനം നല്കി വരുന്നു.ഉപജില്ല,ജില്ലാ മത്സരങ്ങളിൽ വിജയം കൈവരിക്കാറുണ്ട്.നിരവധി കുട്ടികൾ സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തിവരുന്നു.മെച്ചപ്പെട്ട ഭക്ഷണം,വൃത്തിയുള്ള ശുചി മുറി,ശുദ്ധ ജല ലഭ്യത എന്നിവ ഉറപ്പു വരുത്തുന്നു.അതോടൊപ്പം യോഗ,തൈക്കൊണ്ടോ,കരാട്ടേ എന്നിവയുടെ പരിശീലനവും നല്കി വരുന്നു.ലോക കപ്പിനോടനുബന്ധിച്ച് റാലിയും,ഫുട് ബോൾ മത്സരവും, പ്രവചന മത്സരവും നടന്നു.