ജി.എം.എൽ.പി.എസ്. മേൽമുറി സെൻട്രൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 22 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജി.എം.എൽ.പി.എസ്. മേൽമുറി സെൻട്രൽ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017MT 1206




ആമുഖം

മലപ്പുറത്ത് നിന്നും പാലക്കാട്_കോഴിക്കോട് ദേശീയപാതയില്‍ ഏകദേശം 6 കിലോമീറ്റര്‍ അകലെ മലപ്പുറം നഗരസഭയിലെ 29_ ാം വാര്‍ഡിലെ മുട്ടിപ്പടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്

ചരിത്രം

1925_ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാല ത്ത് ആലത്തൂര്‍ പടിയിലെ പിടികമുറികളില്‍ ആയിരുന്നു.വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചതോടെ നിലവില്‍ സ്ഥിതിചെയ്യുന്നി ടത്തേക്ക് (വാടകക്കെട്ടിടത്തില്‍)മാറ്റുകയായിരുന്നു ആരംഭകാലം മുതല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം (pre_KER)അതേ അവസ്ഥയില്‍ ഇന്നും തുടരുന്നു.സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഈ വിദ്യാലയത്തിന് ഭൗതിക സൗകര്യങ്ങളില്‍ യാതൊരുവിധ വികസനപ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിക്കുന്നില്ല.

        ഭൂരിഭാഗം കുട്ടികളും കുറഞ്ഞ വരുമാനക്കാരുടെ മക്കളാണ് എങ്കിലും അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ വളരെയധികം മുന്നിട്ട് നില്‍ക്കുന്നു.തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ മുന്നേറ്റത്തെ അതിജീവിച്ചു കൊണ്ടാണ് ഈ വിദ്യാലയം  പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
         ഇത്തരം പരിമിതികള്‍ക്കിടയിലും 150 വിദ്യാര്‍ത്ഥികളുമായി ഈ വിദ്യാലയം  നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.