ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsscottonhill (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്സ് ക്ലബ്

സ്കൂൾ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം

      തിരു.  ഒക്ടോബർ 4 -ാം തീയതി കോട്ടൺ ഹിൽ സ്കൂളിലെ കലോത്സവ വേദി ഉണർന്നു.ഉദ്ഘാടനം നിർവ്വഹിച്ചത് ,,ജിമിക്കിക്കമ്മൽ....എന്നപാട്ടിലൂടെ പ്രസിദ്ധനായ ശരത്കുമാർ  ആണ്.തുടർന്ന് 3 ദിവസം

നീണ്ടു നിന്ന കലാപരിപാടികളിൽ നിരവധി കലാപ്രതിഭകൾ മാറ്റുരച്ചു.തുടർന്നു നടന്ന ഉപജില്ലാ കലോത്സവത്തിലും സ്കൂളിന്റെ യശസ്സ് ഉയർത്തിപിടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ക്ലബ് ഉദ്ഘാടനം 2018-19

 പഠനകാലത്തെ ഓർമ്മകളുമായി തന്റെ സ്‌കൂളിൽ പുതുതലമുറയിലെ കുട്ടകൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര. ഏഷ്യയിലെ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു ചിത്രയുടെ പിറന്നാൾ ആഘോഷം. ഇതേ സ്‌കൂളിലെ പൂർവവിദ്യഥിനിയാണ് ചിത്ര. ജന്മദിനത്തിൽ സ്‌കൂളിലെ ആർട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനവും ചിത്ര നിർവഹിച്ചു. നാലായിരത്തിലധികം കുഞ്ഞുങ്ങൾ ഒന്നിച്ച് ആശ്‌സ നേർന്ന ഒരു ജന്മദിനമെന്ന പ്രത്യേകത ഇക്കുറിയുണ്ടെന്ന് ചിത്ര പറഞ്ഞു.

കുട്ടികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ചായിരുന്നു പിറന്നാൾ ആഘോഷം. പ്രിൻസിപ്പൽ കെ.എൽ.പ്രീത, ഹെഡ്മിസ്ട്രസ് ജസീല എ.ആർ, അഡീഷണൽ എച്ച്.എംരാജശ്രീ എന്നിവർ പ്രസംഗിച്ചു.

പിറന്നാൾ സ്‌നഹത്തിനു മറുപടിയായി 'രാജഹംസമേ ' എന്ന ഗാനവും പാടിയാണ് പ്രിയഗായിക വേദി വിട്ടത്.

കലാപഠനം

 ജില്ലാ മേളകളിൽ വിവിധ നൃത്ത മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ 11,12 തീയതികളിലായി കലാപഠനം നടക്കുകയുണ്ടായി. രാജശ്രീ വാര്യർ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു.