ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/കൊറോണയ്ക്കുമുണ്ട് കഥ പറയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/കൊറോണയ്ക്കുമുണ്ട് കഥ പറയാൻ" സം‌രക്ഷിച്ചിരിക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയ്ക്കുമുണ്ട് കഥ പറയാൻ

ഞാൻ കൊറോണ വൈറസ് . കുറച്ചു കാലമായി ലോകത്തു ചുറ്റിക്കറങ്ങുന്നുണ്ടെങ്കിലും രണ്ടായിരത്തി പത്തൊമ്പതിന്റെ അവസാനത്തിലാണ് മനുഷ്യർ എന്നെ ശ്രദ്ധിച്ചത്. എന്റെ പുതിയ യാത്ര ആരംഭിക്കുന്നതു ചൈനയിലെ വുഹാന്ൽ നിന്നാണ് . എന്റെ പുതിയ പേര് കോവിഡ് 19 എന്നാണ് . ഞാൻ ഏതു ശരീരത്തിൽ കയറിയാലും ഉടൻ തന്നെ ചില ലക്ഷണങ്ങൾ കാണാം. പനി, ചുമ ശ്വാസതടസ്സം എന്നിവയാണ് പ്രധാനം. പത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. പിന്നീട് കടുത്ത ചുമ പനി ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ നിങ്ങൾക്ക് എന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കാം. എന്നെ തുരത്തുവാൻ മനുഷ്യർ സ്വീകരിക്കുന്ന എഴുപ്പവഴി 20 സെക്കൻഡ് സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകുക എന്നതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്കോ തൂവാലയോ ഉപയോഗിച്ചാൽ മറ്റുള്ളവരിലേക്ക് കയറാൻ എനിക്ക് കഴിയില്ല. ഇതു മനസ്സിലാക്കിയ മനുഷ്യർ എന്നെ തോല്പിക്കാനായി തമ്മിൽ അകലം പാലിക്കുകയും പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുകയും ചെയ്യുന്നു. എല്ലാ മനുഷ്യരും ഇങ്ങനെ ഒന്നിച്ചു പോരാടിയാൽ എന്റെ കാര്യം കട്ടപ്പൊക തന്നെ!

അവന്തിക ബിനു
5 B ഗവ.ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ