ഗവ എൽ പി എസ് പാലോട്/അക്ഷരവൃക്ഷം/പ്രതിരോധം എന്ന മറുമരുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
21:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം എന്ന മറുമരുന്ന്

ഇപ്പോൾ നമുക്ക് അവധിക്കാലമാണ്. എന്നാൽ കുറച്ചു ദിവസങ്ങൾക്കുമുമ്പ് നമ്മുടെ നാട് അടച്ചുപൂട്ടണ്ടി വന്നു. കൊറോണ എന്ന രാക്ഷസ വൈറസ് നമ്മുടെ രാജ്യത്തും പലരുടെയും ജീവൻ അപഹരിച്ചു.ഇന്ന് നമ്മുടെ സന്തോഷം തല്ലിക്കെടുത്തി പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലേക്കും ഈ രോഗാണു പ്രവേശിച്ചു.രാജ്യത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ഇത് ബാധിച്ചു.രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതെ നോക്കുന്നതാണ് ഏറ്റവും ഉചിതം.ശുചിത്വം ഇല്ലായ്മ ഈ രോഗം ബാധിക്കാനുള്ള പ്രധാന കാരണമാണ്. ഈ വൈറസിന്റെ വ്യാപനം തടയാൻ കൈകൾ നന്നായി സോപ്പിട്ട് കഴുകുക, പരസ്പര അകലം പാലിക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, ഹസ്തദാനം ഒഴിവാക്കുക ,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറയ്ക്കുക, ഇവയെല്ലാം പാലിച്ചാൽ വൈറസിന്റെ വ്യാപനം തടയാൻ കഴിയും.ഈ പോരാട്ടത്തിൽ രാജ്യമൊട്ടാകെ പങ്കു ചേർന്നിരിക്കുന്നു. ഈ അവസരത്തിൽ പ്രത്യേകം നന്ദി പറയേണ്ടവരാണ് ആരോഗ്യ പ്രവർത്തകരും പോലീസുകാരും .നമുക്കു വേണ്ടിയുള്ള അവരുടെ കരുതലിൽ നാം എന്നും കടപ്പെട്ടിരിക്കും

എയ്ഞ്ചൽ എ എസ്
4 ഗവ എൽ പി എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം