ഗവ.എൽ പി എസ് ഇളമ്പ/അക്ഷരവൃക്ഷം/കരിവണ്ടിന്റെ അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരിവണ്ടിന്റെ അഹങ്കാരം


ചെമ്പക മരത്തിലെ പൂങ്കുലകളിൽ തേനുണ്ട് നടക്കുകയായിരുന്നു ചിങ്കാരന് കരിവണ്ടു. അവിടേക്ക് തുമ്പികളോ പൂമ്പാറ്റകളോ ഒന്നും വരുന്നത് അവനിഷ്ടമല്ല. അവർ ആരെങ്കിലും അങ്ങോട്ട്‌ പറന്നെത്തിയാൽ അവൻ മുരണ്ടു കൊണ്ട് അവരെ പേടിപ്പിച്ചോടിക്കും. ധാരാളം പൂങ്കുലകൾ ഉള്ളതിനാൽ അവനതിൽ നിന്നും ഇഷ്ടം പോലെ തേൻ കിട്ടിയിരുന്നു. മറ്റുള്ളവർക്ക് തേൻ നിറഞ്ഞ പൂങ്കുലകൾ കൊതിയോടെ നോക്കി പറന്നു പോകാൻ മാത്രമേ കഴിഞ്ഞുള്ളു. ക്രൂരനായ അവനോട്‌ എതിരിടാൻ അവർക്കാർക്കും ധൈര്യം കിട്ടിയില്ല. അങ്ങനെ യിരിക്കെ ഒരു ദിവസം മിന്നു പൂമ്പാറ്റ തേൻ തേടി പറക്കുമ്പോൾ ദൂരെ യായി ഒരു താമര ക്കുളം കണ്ടു. അവൾ വേഗം അവിടേക്ക് പറന്നു. താമര യിൽ നിന്നും മതി യാവോളം തേൻ കുടിച്ചു. എന്നിട്ട് തന്റെയും കൂട്ടരുടെയും സങ്കടം താമര യോട് പറഞ്ഞു. താമരക്ക് അവളോട് വളരെ സ്നേഹം തോന്നി. താമര ഒരു ഉപായം പറഞ്ഞു കൊടുത്തു. അതുകേട്ടയുടൻ അവൾ കരിവണ്ടിന്റെ അടുത്തേക്ക് പറന്നു. തന്റെ അടുത്തേക്ക് പറന്നടുക്കുന്ന മിന്നു പൂമ്പാറ്റയെ പേടിപ്പിക്കാൻ തയ്യാറായി നിൽപ്പുണ്ടായിരുന്നു കരിവണ്ടു. അവൾ പെട്ടന്ന് പറഞ്ഞു ഞാൻ തേൻ കുടിക്കാൻ വന്നതല്ല. നിന്നെ ഒരിടത്തേക്ക് കൂട്ടിക്കൊണ്ട് പോകാൻ വന്നതാണ്. ഈ ചെമ്പകത്തിന്റെ തേൻ തന്നെ എന്നും കുടിക്കുന്ന നിനക്ക് മടുക്കാറില്ലേ. ഞങ്ങൾ ദൂരെ ഒരു താമര ക്കുളം കണ്ടു അവിടെ നിറയെ തേനുണ്ട്. നീയും ഞങ്ങളോടൊപ്പം വന്നോളൂ. ഇത് കേട്ടയുടൻ മുരണ്ടു കൊണ്ട് കരിവണ്ടു അവരെക്കാൾ വേഗത്തിൽ താമരക്കുളത്തിലേക്കു പറന്നു. അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു താമര. അവൾ അവനെ കണ്ടു സന്തോഷത്തോടെ തലയാട്ടി. നിറയെ തേൻ കുടിച്ചോളൂ എന്നു പറഞ്ഞു. കരിവണ്ടു താമര പൂവിനുള്ളിൽ കടന്ന് തേൻ കുടിക്കാൻ തുടങ്ങി. നേരം വൈകുന്നത് അവൻ ശ്രദ്ധിച്ചില്ല. താമര കുറേശ്ശേ അടയാൻ തുടങ്ങി. അവൻ അതിനുള്ളിലാവുകയും ചെയ്തു. പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് അവനു പുറത്തു വരാൻ കഴിഞ്ഞത്. അവനാകെ പേടിച്ചു വിറച്ചിരുന്നു താമര പൂവ് അവനെ ഒരു പാഠം പഠിപ്പിച്ചു. പിനീടൊരിക്കലും അവൻ അഹങ്കാരം കാണിച്ചില്ല. അങ്ങനെ അവൻ നല്ലവനായി മാറി. ചെമ്പകത്തിലെ പൂങ്കുലകളിൽ നിന്നും തേൻ കുടിക്കാൻ തന്റെ കൂട്ടുകാരെയും ക്ഷണിച്ചു കരിവണ്ടു സന്തോഷത്തോടെ പറന്നു.

സിദ്ധാർത്ഥ്. എസ്. എസ്.
4 C ഗവ.എൽ പി എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ