ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VISHNUPRIYA (സംവാദം | സംഭാവനകൾ) (→‎കലഞ്ഞൂരിലേക്ക് ഒരു എത്തി നോട്ടം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കലഞ്ഞൂരിലേക്ക് ഒരു എത്തി നോട്ടം

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ സഹ്യന്റെ അടിവാരത്തും ഇട നാടിന്റെ കിഴക്കെ അറ്റത്തുമായി പത്തനംതിട്ട ജില്ലയുടെ തെക്കെ അതിരിൽ അടൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി ഭംഗിയാൽ അനുഗ്രഹീതമായ മനോഹരമായ ഒരു ഗ്രാമമാണ് കലഞ്ഞൂർ. ചെറുതോടുകളും വയലേലകളും ചതുപ്പ് നിലങ്ങളും ഈ നാടിനെ കൂടുതൽ സുന്ദരമാക്കുന്നു.തലസ്ഥാനനഗരിയായ തിരുവനന്തപുരത്തിന്റെയും ശബരീ ഗിരീഷിന്റെ വിശ്രമ കേന്ദ്രമായ ശബരിമലയുടെയും മദ്ധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നാടിനെ തുല്യഭാഗങ്ങളായി ഭാഗിച്ചു കൊണ്ട് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത കടന്നു പോകുന്നു.നെല്ലും,കരിമ്പും,തെങ്ങും കൗങ്ങും മറ്റും കൊണ്ടും സമ്പൽ സമൃദ്ധമായിരുന്നതും നിബിഡ വനത്താൽ ചുറ്റപ്പെട്ടതുമായിരുന്ന ഇവിടം PCK യുടെ വരവോടുകൂടി റബർ തോട്ടങ്ങളുടെ നാടായി മാറി .

ജില്ലാ ആസ്ഥാനുത്തുനിന്ന് 22 കി.മി അകലെയാണ് കലഞ്ഞൂർ പഞ്ചായത്ത്‌.66ച.മൈൽ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് കലഞ്ഞൂർ കൂടൽ എന്നീ രണ്ടു ഗ്രാമങ്ങൾ‍ ഉൾക്കൊള്ളുന്ന മലയോര പ്രദേശമാണ്.

പാറക്കെട്ടുകൾ നിറഞ്ഞ കുുന്നിൽ പ്രദേശങ്ങളും ചരിവുകളും താഴ്വരകളും വലുതും ചെറുതുമായ 19 തോടുകളും കെ ഐ പി കനാലുകളും ഈ പഞ്ചായത്തിന്റെ പ്രത്യേകതകളാണ്.മൊട്ട പാറ , രാക്ഷസൻ പാറ, കോട്ട പാറ ,കുടപ്പാറ ,പടപ്പാറ ,പോത്തു പാറ,കള്ളി പാറ ,വണ്ടണി കോട്ട ,പൂമല കോട്ട ,മലനടക്കുന്ന് എന്നീ പ്രദേശങ്ങൾ സമുദ്രനിരപ്പിൽ നിന്ന് 1720 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.ചരിവി പ്രദേശം 62% കുന്നിൻ നിരപ്പ് 23% താഴ്വര 12% മറ്റുള്ളവ 3%ശതമാനം,എന്നിങ്ങനെയാണ് കലഞ്ഞൂരിന്റെ ഭൂപ്രകൃതി. മഹർഷി സാനിധ്യത്താലോ , കേരളീയ കലകളുടെ സമ്പന്നദയിൽ നിന്നോ വിട്ടു പോയവരുടെ തിരിച്ചു വരവിനാലോ എന്തുമാവട്ടെ ധന്യമായ ഒരു സാംസ്കാരിക പൈതൃകത്തിന് ഉടമകളാണ് കലഞ്ഞൂർ നിവാസികൾ.നാനജാതി മതസ്ഥർ ഏകോതര സഹോദരങ്ങളെപോലെ കഴിയുന്നിടം.കാർഷിക സമൃദ്ധിയിൽ ഞാറ്റുവേലപ്പാട്ടിന്റെ ഈരടികളിൽ തുമ്പി തുള്ളലും ഊഞ്ഞാലാട്ടവും ആഘോഷിച്ചിരുന്നവർ.സമൂഹ വളർച്ചയ്ക്ക് അനുസൃതമായി വികസനം വരണം.സ്വാർത്ഥ താൽപര്യങ്ങൾ വെടിയണം.തിക‍ഞ്ഞ ഇച്ഛാ ശക്തിയോടെ ശാസ്ത്രീയ വികസനത്തിനെ വരവേൽക്കുവാൻ കലഞ്ഞൂർ നിവാസികൾക്കു കഴിയണ�

പൊതുസ്ഥാപനങ്ങൾ

  • ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ്. കലഞ്ഞൂർ
  • കലഞ്ഞൂർ ഗ്രാമീൻ ബാങ്ക്
  • കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌
  • കലഞ്ഞൂർ സബ് പോസ്റ്റു്ഓഫീസ്