ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/ശുചിത്വമെന്ന വലിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 27 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്/അക്ഷരവൃക്ഷം/ശുചിത്വമെന്ന വലിയ പാഠം എന്ന താൾ ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/ശുചിത്വമെന്ന വലിയ പാഠം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വമെന്ന വലിയ പാഠം

മാളുവും ദീപുവും കൂട്ടുകാരായിരുന്നു.ഒരു അവധി ദിവസം ദീപു മാളുവിന്റെ വീട്ടിലേക്ക് പോയി. അവർ അവിടെയെല്ലാം ചുറ്റിയടിച്ചു നടന്നു. ചപ്പുചവറുകൾ വലിച്ചെറിഞ്ഞ ഒരു കുളവും അവിടെയുണ്ടായിരുന്നു. ദീപു കുളത്തിലിറങ്ങി കളിക്കാൻ തുടങ്ങി. മാളു എത്ര പറഞ്ഞിട്ടും അവൻ കേട്ടില്ല. ഒരുപാട് നേരം അവൻ കളിച്ചു. വൈകുന്നേരമായപ്പോൾ ദീപു തിരിച്ചുപോയി. രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ദീപുവിന് പനിയും വയറിളക്കവും പിടിച്ചു. മലിനജലത്തിൽ കളിച്ചതിന്റെയോ, പഴകിയ സാധനം കഴിച്ചതിന്റെയോ ആകാം ദീപുവിന് അസുഖം വന്നതെന്ന് ഡോക്ടർ പറഞ്ഞു. മാളു പറഞ്ഞത് കേട്ടിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് ദീപു ഓർത്തു. ഇനിമുതൽ താനെന്നും ശുചിത്വമുള്ളവൻ ആയിരിക്കും എന്ന് അവൻ തീരുമാനിച്ചു.

വൈഗ. ആർ
2 ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കഥ