ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
17:21, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK15038 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രീ-പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുളള വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്തുന്നതിനായുളള പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ വലിയൊരു ശേഖരം ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.

        ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ കൈകളിലേക്ക് പുസ്തകമെത്തുന്നു. ഇടവേളകളിൽ പുസ്തകം വായിക്കുന്നതിനും റഫറൻസിനുമുള്ള സൌകര്യം ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളെ വായന പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി പുസ്തകാസ്വാദനം, ക്വിസ്സ്, വായനാക്കുറിപ്പ് തുടങ്ങിയ മത്സരങ്ങൾ നടത്തി വരുന്നു. ക്ലാസ് ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു. ലൈബ്രറിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനായി പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും സഹകരിച്ചു  വരുന്നു.