കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/മാലാഖയുടെ മടിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:26, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാലാഖയുടെ മടിയിൽ

നേഴ്സ് ഓടി വന്നു അവളെ എടുത്തു റൂമിലേക്ക് കൊണ്ട് പോയി ഉമ്മയോടും ഉപ്പയോടും അവർ പുറത്തു നിൽക്കാൻ പറഞ്ഞു കാരണം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയിത മിക്കപേരും കൊറോണ ബാധിച്ചവർ ആയിരുന്നു അവർക്കു ഹോസ്പിറ്റലിൽ ഉള്ളവർ മാസ്ക് നൽകി അവർ തന്നെ പൊന്നുമോളെ ഓർത്തു ഹോസ്പിറ്റലിൽ വരാന്തയിൽ ഒരു കസേരയിൽ ഇരുന്നു ഡോക്ടർ പുറത്തുവന്നു പറഞ്ഞു പേടിക്കാനൊന്നുമില്ല നിങ്ങൾ പുറത്തിറങ്ങി വീട്ടിലേക്കു പൊയ്ക്കോളൂ. ഡോക്ടർ പറഞു അവൾക്ക് ഇപ്പോൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്. നിങ്ങൾ ഇവിടെ നിൽക്കാൻ പാടില്ല നിങ്ങൾ വീട്ടിലേക്കു പൊയ്ക്കോളൂ ഡോക്ടർ എല്ലാം തന്നെ ഓപ്പണായി പറഞ്ഞു നിങ്ങളുടെ മോൾക്ക്‌ കൊറോണ ആണോ എന്നൊരു സംശയം ഉണ്ട്. അവൾ നിരീക്ഷണത്തിലാണ് ഇന്നുമുതൽ. പെട്ടെന്ന് ആരോ റൂമിലോട്ടു വരുന്ന പോലെ തോന്നി. പാത്തു പെട്ടെന്ന് തന്നെ ഇപ്പോഴുള്ള അവസ്ഥയിലേക്ക് തിരിച്ചു വന്നു. വീണ്ടും ഹോസ്പിറ്റലിൽ കാര്യം ഓർത്തു എന്റെ പ്രിയപ്പെട്ട മാലാഖയാ വരുന്നത് സ്വന്തം അമ്മയുടെ പോലെതന്നെയാണ് തന്നെ സ്നേഹിച്ചിരുന്നത്. ദിയ എന്നായിരുന്നു ആ മാലാഖയുടെ പേര്. അവർ തന്റെ അടുത്ത് വന്നിരുന്നു അവളുടെ മുടിയെല്ലാം പതിയെ തലോടി അവൾക് ഭയങ്കര സന്തോഷമായി. എന്നാണ് ഇനി ഞാൻ എന്റെ ഉമ്മയുടെ മടിയിൽ കിടന്നു ഇത് പോലെ അവൾ ഓർത്തു. അവളുടെ കണ്ണുകൾ നിറഞ്ഞു. മാലാഖ അവളുടെ കണ്ണുകൾ തുടച്ചു. അവൾക്ക് ആകെ ഒരു ആശ്വാസം മാലാഖ ആയിരുന്നു. ശ്വാസമെടുക്കാൻ കഴിയാതെ വരും അപ്പോൾ തന്നെ എല്ലാം അവർ മരുന്നുകളും കൊണ്ട് അവളുടെ അടുത്ത് വരുമായിരുന്നു. എന്നിട്ട് അവളുടെ അടുത്തിരുന്നു എല്ലാം മാറും എന്നു പറയും. നിനക്ക് ഒന്നും ഇല്ല എന്ന് എപ്പോഴും പറയുമായിരുന്നു. പാത്തു ആഗ്രഹിച്ചു ഇതേപോലെ ഒരു മാലാഖ തനിക്കും ആവണം. എന്നിട്ട് എല്ലാവരെയും സഹായിക്കുകയും ചെയ്യുന്ന ഒരു മാലാഖ. പക്ഷേ അവൾക്ക് ഒന്നു മാത്രം മനസ്സിലായില്ല. വെള്ള ഡ്രസ്സ് ധരിച്ച മാലാഖ അവരുടെ മുഖത്ത് എന്താണ് ധരിച്ചിരിക്കുന്നത്. താൻ ഇതുവരെ ആ മാലാഖയുടെ മുഖം കണ്ടിട്ടില്ല. അവർ എപ്പോഴും എന്തോ കൊണ്ട് മറിച്ചായിരുന്നു തന്റെ അടുത്ത് വന്നിരുന്നത്. അതുപോലെതന്നെ തന്റെ മുഖവും കൈയും എന്തോ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. താൻ തന്റെ വീട്ടിൽ ആയിരുന്നപ്പോൾ കണ്ണാടിയിൽ എപ്പോഴും നോക്കുമായിരുന്ന . പക്ഷേ ഇവിടെ വന്നതിനു ശേഷം താൻ കണ്ണാടി ഇതുവരെ കണ്ടിട്ടില്ല. എനിക്കെന്താണ് സംഭവിച്ചത് ശരീരമാകെ വിറക്കുന്നത് പോലെ. ചിലപ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും തോന്നുകയും ചെയ്യുന്നു. ചുമ പനി കാരണം താൻ ശർദ്ദിക്കുകയും ചെയുന്നു. കാലുകൾ നിലത്തു കുത്താൻ പോലും പറ്റുന്നില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഇനി സ്കൂളിൽ പോകുവാൻ കഴിയുമോ കുട്ടുകാരെ കാണാൻ കഴിയുമോ. ഉറപ്പായും കഴിയും. ഈ മാലാഖ എന്നെ രക്ഷിക്കും ആയിരിക്കും. അവരെ പറ്റി കൂടുതൽ അറിയണം എന്നുണ്ടായിരുന്നു. പാത്തു അവരെ നോക്കി. ഓരോ ആളുകളും തളർന്നു കിടക്കുമ്പോൾ അവരെ ആശ്വസിപ്പിക്കുകയും മരുന്നുകൾ എടുത്തു കൊടുക്കുകയും ചെയ്യുന്നു. നെഞ്ചോടു ചേർത്ത് പിടിച്ച പോലെ സന്തോഷത്തോടെയാണ് അവിടെ നിൽക്കുന്നത്. അവർക്ക് വീട്ടിൽ പോയിക്കൂടെ അവൾ വിചാരിച്ചു. ഇവരെന്താ വീട്ടിൽ പോകത്തതത്. ഇവർ എന്തുകൊണ്ടാണ് വീട്ടിൽ പോകത്തത്‌. ഇവർക്കും ഉണ്ടാവിലെ ഇവരെ കാത്തിരിക്കുന്ന ഒരു മകൾ. ഞാൻ എന്റെ ഉമ്മയെ കാത്തിരിക്കുന്നത്പോലെ. അവൾ അവരോടു ചോദിച്ചു ഞാൻ നിങ്ങൾ ചേച്ചി എന്ന് വിളിക്കട്ടെ. നേഴ്സ് മറുപടി പറഞ്ഞു മോളു വിളിച്ചോളൂ സന്തോഷമേയുള്ളൂ.

ഡോക്ടർ വന്ന് മയങ്ങാൻ ഉള്ള മരുന്നു കൊടുത്തു അവൾ പതിയെ ഉറക്കത്തിലേക്കു പോയി

കുറച്ചു ദിവസങ്ങൾക്കു ശേഷം പാത്തുവിന് ഇന്ന് നല്ല മാറ്റമുണ്ട്. ഡോക്ടർ അവളുടെ ഉമ്മയോടും ഉപ്പയോടും വരുവാൻ പറഞ്ഞു. അവൾക്കു കുറവുണ്ട് ദുരെ നിന്നും നിങ്ങൾ അവളെ കണ്ടോളു. കൊറോണ ഉള്ളതിനാൽ തന്നെ അവളുടെ ഉമ്മയോടും ഉപ്പയോടും അവളെ ദൂരെ നിന്നും കാണുവാനുള്ള പെർമിഷൻ അവർ കൊടുത്തു. ഉമ്മയെ കണ്ട സന്തോഷത്തിൽ അവൾ കണ്ണുകൾ നിറച്ചു കൊണ്ട് ഉമ്മയെ നോക്കി. എന്നിട്ട് ദുരെ നിന്ന് അവൾ പറഞ്ഞു ഇങ്ങോട്ട് വരേണ്ട എനിക്ക് ഏതോ അസുഖം ആണോ എന്നാ തോന്നുന്നത്. എന്നിട്ടു പറഞ്ഞു ഉമ്മ ഞാൻ വലുതായാൽ ഇവിടെ ഉള്ള മാലാഖയുടെ പോലെ ആകുമോ. മറ്റുള്ളവരെ സ്നേഹിക്കുന ഒരു മാലാഖ ആകണമെന്നും ഉമ്മ അതിനു വേണ്ടി പ്രാത്ഥിക്കണം. എനിക്ക് പെട്ടന്ന് വീട്ടിലോട്ട് വന്ന് പഠിച്ചു ഇതുപോലെ ആവാൻ.

ഉമ്മ ഇങ്ങോട്ട് വരേണ്ട കുറച്ചു ദിവസം കഴിഞ്ഞു ഞാൻ അങ്ങോട്ടു വരുമല്ലോ. പാത്തുവിന് ഇപ്പോൾ കോറോണയെ കുറിച്ചു അറിയാം. അവൾക്കു ഇപ്പോൾ എല്ലാം മനസിലായി. തന്റെ അസുഖത്തെ പറ്റിയും താൻ മറ്റുള്ളവരുടെ അടുത്ത് ചെന്നാൽ അവർക്കും അത് പകരുമെന്നും. അതിനാൽ തന്നെ ഉമ്മയും ഉപ്പയെയും അവൾ കാണുവാൻ സമ്മതിച്ചില്ല. അവൾ ദൂരെ നിന്നും അവരെ കണ്ടു സന്തോഷിച്ചു

മറ്റുള്ളവർക്ക് പകരാതെ നമുക്കു നോക്കാം. നമ്മെ സംരക്ഷിക്കുന്ന ആളുകൾക്ക് രോഗം വരാതെ നമ്മൾ നോക്കണം. അത് നമ്മുടെ കടമയാണ് എന്ന് അവൾക്കു മനസിലായി.

ഏതു പ്രതിസന്ധിയിലും ഏത് മാരക രോഗത്തിലും നമ്മളോട് കു‌ടെ നിൽക്കുന്ന കുറെ നല്ല നഴ്സ് മാർക്ക്‌ വേണ്ടി കഥ സമർപ്പിക്കുന്നു. ഓരോ കൊച്ചു കുട്ടിയുടെയും മനസ്സിൽ നിന്ന് ആ മാലാഖ യുടെ മുഖമാണ്. ഏതൊരു മനുഷ്യനും എന്ത് അസുഖം വന്നാലും ആദ്യം കൈകളിൽ കോരിയെടുത്തു ഒന്നുമില്ല എന്ന് പറയുന്ന ഓരോ നഴ്സിന്റെ യും മുഖം. നമുക്ക് അവർക്കുവേണ്ടി പ്രാർത്ഥിക്കാം. അതാണ് ഈ കോലത്തിൽ നമുക്ക് അവർക്കു കൊടുക്കാൻ ഉള്ള സമ്മാനം❤️

മുഹമ്മദ്‌ ആദിൽ
8 C കോൺകോഡ് ഇ എച്ച് എസ് ചിറമനെങ്ങാട് തൃശ്ശൂർ കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ