എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം/അക്ഷരവൃക്ഷം/വൃത്തി വേണം

Schoolwiki സംരംഭത്തിൽ നിന്ന്
01:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി വേണം

പൂക്കൾ വിടർന്നു, കിളികൾ ചിലയ്ക്കുന്ന ശബ്ദം, സൂര്യൻ വീടിനുള്ളിലേയ്ക്ക് ഒന്ന് എത്തി നോക്കി. അപ്പോഴാണ് ഈ കഥയിലെ കഥാപാത്രങ്ങളായ സുകുവും സരിതയും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്.ഇവർ ദരിദ്ര ജീവിതം നയിക്കുന്ന കുടുംബമാണ്. എല്ലാവരോടും നന്നായി പെരുമാറുന്നവരും സ്നേഹം മനസ്സിൽ ഉള്ളവരുമാണ്. പക്ഷേ ഇവർക്ക് ഉള്ള ഒരേ ഒരു പ്രശ്നം ശുചിത്വമില്ലായ്മയാണ്. ആഴ്ചയിൽ ഒരിക്കൽ പോലും വീടും പരിസരവും വൃത്തിയാക്കില്ല.

അടുക്കളയിൻ നിന്ന് സരിത സുകുവിനെ വിളിച്ചു പറഞ്ഞു, "ഇന്നത്തേയ്ക്ക് കഞ്ഞി വയ്ക്കാൻ അരിയില്ല".സുകു അവന്റെ കുടുക്കയിൽ നിന്നും ചില്ലറത്തുട്ടുകൾ വാരിയെടുത്തു കൊണ്ട് കടയിലേയ്ക്ക് ഓടി. കടയിൽ നിന്ന് അരിയുമായെത്തിയ അവൻ അത് ചേച്ചിയെ ഏൽപ്പിച്ചു. അവൾ അത് പാകം ചെയ്ത് രണ്ട് പേരും വയറുനിറയെ കഞ്ഞി കുടിച്ചു.പിന്നെ കളിക്കാനായി പുറത്തേയ്ക്കിറങ്ങി.സുകുവിന് വല്ലാത്ത വയറു വേദന... സരിതയ്ക്കും തുടങ്ങി. രണ്ടു പേരും ഛർദിക്കാൻ തുടങ്ങി. അയൽക്കാർ രണ്ടു പേരെയും വേഗം ആശുപത്രയിൽ എത്തിച്ചു ഡോക്ടർ ഇരുവരേയും പരിശോധിച്ചു മരുന്ന് നൽകി "നിങ്ങൾക്ക് ശുചിത്വമില്ലായ്മയുടെ ആരോഗ്യ പ്രശ്നങ്ങളാണ്."എന്നിട്ട് അദ്ദേഹം അവർക്ക് കുറെ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി.
വീട്ടിൽ എത്തിയ ഉടനെ സരിത കഞ്ഞിക്കലത്തിൽ നോക്കി .കഞ്ഞിയിൽ ഒരു പാറ്റ ചത്തു കിടക്കുന്നു. കലം കഴുകാതെയാണ് അതിൽ കഞ്ഞിവച്ചതെന്ന് അവൾ ഓർത്തു. പിന്നീട് എല്ലാ ദിവസവും ഇരുവരും ചേർന്ന് വിടും പരിസരവും വൃത്തിയാക്കി സുക്ഷിച്ച് വ്യക്തി ശുചിത്വം പാലിച്ച് സന്തോഷത്തോടെ ജീവിച്ചു.

ആനി എച് ഏയ്‍ഞ്ചൽ
10 ബി എൽ എഫ് എച് എസ് അന്തിയൂർക്കോണം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ