എസ്.വി.എച്ച്.എസ്. പൊങ്ങലടി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) (sentense)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ വായനാ ശീലം വളർത്തുക  എന്ന ലക്ഷത്തെ സാധുകരിക്കാനായി വിനോദവും വിജ്ഞാനവും പ്രദാനം ചെയ്യുന്ന ഒരു വൻ പുസ്തക ശേഖരം  തന്നെ ഇവിടെ ഉണ്ട്. പഠനത്തോടൊപ്പം വായന എന്ന കലയെ വികസിപ്പിക്കുകയാണ് ലൈബ്രറി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. റഫറൻസ്, നിരൂപണം, നോവൽ, ബാലസാഹിത്യം, കവിതാസമാഹാരം, ശാസ്ത്ര പുസ്തകം എന്നിങ്ങനെ വൈവിധ്യമാർന്ന പുസ്തകങ്ങൾ സ്കൂൾ ശേഖരത്തിലുണ്ട്. കുട്ടികളിൽ മാത്രമല്ല വീടുകളിൽ അമ്മമാർക്കുവേണ്ടി ഒരു സഞ്ചരിക്കുന്ന ലൈബ്രറി നടപ്പിലാക്കുക എന്നതാണ് നമ്മുടെ അടുത്ത ലക്ഷ്യം. വായന മരിക്കുന്ന ഈ കാലഘട്ടത്തിൽ ``വായനയുടെ´´വസന്തം പുനർജ്ജനിപ്പിക്കുക എന്ന ലക്ഷ്യബോധം ഈ തലമുറയിൽ വളർത്തിയെടുക്കാൻ വായനശാല സഹായിക്കുന്നു.