Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
വഴി തെറ്റി വന്ന മഹാദുരന്തം
കൊടും നാശം വിതച്ചൊഴുകി വന്നു
മണ്ണിലും പുഴയിലും പ്രകൃതിയിലുമാകെ
കോവിഡിൻ മന്ത്രം മുഴങ്ങി നിന്നു
റോഡുകൾ ബാറുകൾ നടപ്പാതകൾ തൊട്ട്
സകല സ്ഥലങ്ങളും ശൂന്യമായി
വാഹനപ്പുകകൊണ്ട് മാലിന്യവും കൊണ്ട്
ശ്വാസം ലഭിക്കാത്ത നാടാണിത്
വാഹനപ്പുകയില്ല മാലിന്യവുമില്ല
ഒത്തൊരുമ മാത്രമാണിന്നിവിടെ
കൈകൾ കഴുകീടാം വീട്ടിലിരുന്നീടാം
ഒത്തൊരുമിച്ചു ചെറുത്തു നിൽക്കാം
കൈകൾ കഴുകീടാം വീട്ടിലിരുന്നീടാം
ഈ മാറാവ്യാധിയെ തുരത്തീടാം.
|