എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ചങ്ങാതി

Schoolwiki സംരംഭത്തിൽ നിന്ന്
17:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചങ്ങാതി


സ്നേഹത്തിൻ വാക്കുകൾ കൊണ്ട് എന്റെ
ഉള്ളിലെ ഇരുളിന്റെ രസ്മികൾ മായിച്ചവൾ
സൗഹൃദ വാക്കുകൾ പറഞ്ഞെന്റെ കൂടെ
നിഴലായി എന്നും നടന്നു വന്നു
ഗുരുവായും സഹോദരിയായും എൻ കൂടെ
വഴികാട്ടിയായും നടന്നു അവൾ
തെറ്റുകൾ കണ്ടെത്തി തിരുത്തി അവൾ
പിന്നെ ജീവിത വഴികളും കാട്ടിത്തന്നു
സങ്കടമാകും തടാകത്തിൽ നിന്ന് എന്നെ
സന്തോഷമാം കര കാട്ടിത്തന്നു
സങ്കടതടകത്തിൽ നിന്ന് ഞാൻ കരകയറിയപ്പോൾ
ഒന്നും പറയാതെ അവൾ മാഞ്ഞുപോയി
ജീവിത നൈരാശ്യത്തിൽ പെട്ട് ഞാൻ
ഭ്രാന്തിയായി അന്ന് വലഞ്ഞു പോയി
വീണ്ടും ഞാൻ സങ്കട തടാകത്തിന്റെ
അടിത്തട്ടിലേക്ക് ആഴ്ന്നുപോയി
"എന്നെങ്കിലും ഞാൻ വരും "എന്ന് പറഞ്ഞുകൊണ്ട്
എന്നെങ്കിലും ഞാൻ വരും എന്റെ പ്രിയ കൂട്ടുകാരിയെ കാണുവാനായി

അക്ഷയ രാജീവ്
6 B എസ് .എൻ .വി .എസ് .എച്ച് .എസ്
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത