എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി
സംസഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നു 2010 യിൽ കേരളത്തിൽ രൂപം കൊടുത്ത പദ്ധതി യാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.ഇടയാറന്മുള എ എം എം ഹയർ സെക്കണ്ടറിയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം 2014 നവംബർ 14ാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തങ്കച്ചൻ കാക്കനാടിന്റെ അദ്ധ്യക്ഷതയിൽ ളാഹ സെന്താം മാത്തോമ്മ പാരിഷ് ഹാളിൽ വെച്ച് നടത്തപ്പെട്ടു .പത്തനംതിട്ട എം എൽ എ അഡ്വക്കേറ്റ് കെ ശിവദാസൻ നായർ ഉദ്ഘാടനം നിർവഹിച്ചു .എസ്. പി .സി നോഡൽ ഓഫീസർ ശ്രീ .നസീർ എം എ ആമുഖ പ്രഭാഷണം നടത്തി .
ലക്ഷ്യങ്ങൾ
1. പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവനസന്നദ്ധതയുമുള്ള ഒരു യുവ ജനതയെ വളർത്തിയെടുക്കുക.
2. എൻ. സി. സി , എൻ. എസ്. എസ് എന്നീ സന്നദ്ധ സംഘടനയെപോലെ എസ് .പി .സി യെ ഒരു സ്വതന്ത്ര സാമൂഹ്യയ സേവന വിഭാഗമായി വളർത്തുക .
3 .വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം, പരിസ്ഥിതി സംരക്ഷണബോധം,പ്രക്യതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക
4 .സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും, ദുരന്ത ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർത്ഥികളിൽ വളർത്തുകു.
5.സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാത്യക വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക.
ഓഫീസർമാരുടെ വിവരപട്ടിക
വർഷം | കമ്മ്യൂണിറ്റി പോലീസ് ഓഫീസർ | അഡിഷണൽ കമ്മ്യൂണിറ്റി ഓഫീസർ | ചിത്രം |
---|---|---|---|
2014-2016 | ശ്രീ . ജോസ് കെ മറ്റം | ശ്രീമതി . റെനി ലൂക്ക് |
|
2016- | ശ്രീ .ബിൽബി ജോസഫ് | ശ്രീമതി .ജീനു മേരി വർഗീസ് | |
2014-2018 | ശ്രീ .സുരേഷ് സി പണിക്കർ (ഡ്രിൽ ഇൻസ്ട്രക്ടർ ) |
|
|
2018 | ശ്രീ .മനോജ് സി കെ (ഡ്രിൽ ഇൻസ്ട്രക്ടർ ) |
|
ചിത്രശാല
എസ്. പി .സി പ്രവർത്തനങ്ങൾ
എസ്. പി .സി പ്രവർത്തനങ്ങൾ പ്രളയത്തോടെ ബന്ധപെട്ടു പോലീസ് സ്റ്റേഷൻ വൃത്തിയാക്കൽ'
പത്ര വാർത്തകൾ
എസ് പി സി പ്രവർത്തനങ്ങൾ ....... ഗാന്ധി ജയന്തി ക്വിസ് റിസൾട്ട്