എ. എം. എം.എച്ച് എസ്സ് കരവാളൂർ/അക്ഷരവൃക്ഷം/അമ്മക്കിളി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ. എം. എം.എച്ച് എസ്സ് കരവാളൂർ/അക്ഷരവൃക്ഷം/അമ്മക്കിളി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മക്കിളി .

അമ്മക്കിളിയെ ഇനി ഞാൻ നിന്നെ കുറിച്ച് എന്ത് ചൊല്ലാൻ
പിഞ്ചു മിഴികൾ തുറന്ന ദിനം
നിന്നെ ഞാൻ ആദ്യമായി കണ്ടനാൾ
നിന്നിലൂടെ ഞാൻ സ്വർഗത്തെ മാലാഖയെ കണ്ടു
ഭുമിയിലേക് ഇറങ്ങി വരാൻ എനിക്ക്
ഒരവസരം ഉണ്ടായത് നിന്നിലൂടെയാണ്
അന്നുമുതൽ ഇന്നുവരെ നീ എന്നെ മാറോട് ചേർത്തുനിർത്തി
വേനലിൽ തണുപ്പായും കുളിരിൽ ചൂടായും
നീ എന്റെ കൂടെ ഉണ്ടായിരുന്നു
വട്ടമിട്ടു പറക്കുന്ന പരുന്തിന്റെ
കൊത്തുകൾ സ്വയം ഏറ്റുവാങ്ങുമ്പോഴും
ചിറകിനടിയിൽ എന്നെ നീ കാത്തുവച്ചു
കാലുകൾ ഉറയ്ക്കാതെ നടന്ന നാളിൽ
കൈപിടിച്ചു നീ എന്നെ കൂടെ നിർത്തി
ലോകം എന്ന തറവാട്ടിൽ ജീവിക്കാനായി
ഒരുപിടി നല്ല പാടങ്ങൾ
നീ എനിക്കായി പകർന്നു നൽകി
ഇന്നു ദേശാടനകിളിയെപോലെ
പറന്നു പോകുന്ന ഈ വേളയിൽ
ഞാൻ ആഗ്രഹിച്ചുപോകുന്നു
ആ പിഞ്ചു പൈതലായി പിറക്കാൻ
എനിക്ക് ഒരവസരം കുടി കിട്ടിയിരുന്നെങ്കിൽ എന്ന്
 

-Rini Abraham
8 എ. എം. എം.എച്ച് എസ്സ് കരവാളൂർ.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത