ഈസ്റ്റ് കതിരൂർ എൽ പി എസ്/അക്ഷരവൃക്ഷം/ ആത്മകഥ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഈസ്റ്റ് കതിരൂർ എൽ പി എസ്/അക്ഷരവൃക്ഷം/ ആത്മകഥ ചരിത്രം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആത്മകഥ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

ആത്മകഥ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം


വ്യക്തി ജീവിതത്തെ എഴുതുന്ന രണ്ട് വ്യത്യസ്ത രീതികളാണ്. ആത്മകഥയും ജീവചരിത്രവും സ്വയം ജീവിതത്തെ എഴുതുന്നത് ആത്മകഥയും മറ്റുള്ളവർ എഴുതുന്നത് ജീവചരിത്രവുമാകുന്നതിന്റെ മാനദണ്ഡം ചോദ്യം ചെയ്യപ്പെടുന്നു. സമൂഹജീവി എന്ന നിലയിൽ സവിശേഷമായ സ്‌ഥകാല സന്ദർഭത്തിലുള്ള തൻ്റെ ജീവിതത്തെ ഒരാൾ സ്വയം ആവിഷ്കരിക്കുന്നതിനെ ആത്മകഥയെന്നു പറയാം.

ഏതൊരുവൻ്റെയും ചരിത്രം അവൻ അല്ലെങ്കിൽ അവൾ തന്നെ എഴുതുന്നതാണ് നല്ലത് എന്ന് ഡോ.ജോൺസൺ പറയുന്നു. മറ്റൊരാൾക്ക് ഒരിക്കലും കണ്ടെത്താൻ കഴിയാത്ത ചില ഘടകങ്ങൾ സ്വന്തം കഥ എഴുതുന്ന ആളിനു കണ്ടെത്താൻ കഴിയുമെന്നാണ് ഈ വാദത്തിൻ്റെ പൊരുൾ. മറ്റൊരു വാദം ഏതൊരാളിന്റെ കഥ മറ്റുള്ളവർ എഴുതുന്നതാണ് നല്ലത് എന്ന്. പ്രത്യേകിച്ച് ചെറുപ്പകാലത്തെ കുറിച്ച് ചില ചിതറിയ ഓർമകൾ മാത്രമെ എടുത്തെഴുതാൻ തക്കവണ്ണം മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടാവുകയുള്ളു. മറ്റൊരു പരിമിതി തൻ്റെ ജീവിത വൃത്താന്തത്തിന് കൂടുതൽ ഭംഗിയും സ്വീകാര്യതയും ലഭ്യമാക്കാൻ വേണ്ടി എഴുത്തുകാരൻ്റെ താൽപര്യങ്ങൾക്കനുസരിച്ച് ചില ഭാഗങ്ങൾ ഉപേക്ഷിക്കാനും ചിലത് കൂട്ടി ച്ചേർക്കാനും ശ്രമിക്കും.

ലോകസാഹിത്യം പരിശോധിച്ചാൽ ആത്മകഥാ സാഹിത്യത്തിലെ ആദ്യ കൃതി ജപ്പാൻകാരിയായ സി ഷോങ്ങോണിന്റെ തലയണ പുസ്തകമാണ്. നിരീക്ഷണങ്ങൾ,കഥകൾ, കവിതകൾ എന്നിങ്ങനെ എല്ലാം അടങ്ങുന്നതാണ്. രണ്ടാമത്തെ രചന ബ്രിട്ടീഷുകാരിയായ മാർഗ്രെകെമ്പി എഴുതിയ മാർഗ്രെ കെമ്പിയുടെ പുസ്തകം ആണ്. മലയാളത്തിൽ ആത്മകഥാസാഹിത്യം 1870 കളോടെയാണ് ആരംഭിക്കുന്നത്. വെള്ളയുടെയും അപ്പത്തടീരിയുടെയും ആത്മകഥ വൈക്കത്തു പാച്ചുമൂത്തതിൻ്റെ ആത്മകഥ. കോവുണ്ണി നെടുങ്ങാണിയുടെ ആത്മകഥകൾ. മലയാളത്തിൽ ആത്മകഥ സാഹിത്യത്തിനുദാഹരണങ്ങളാണ്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ എൻ്റെ നാടുകടത്തൽ കേരളീയ സാഹിത്യ ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. രാജ്യദ്രോഹ കുറ്റം ചുമത്തി നാടുകടത്തിയ സംഭവവുമായി ബന്ധപ്പെട്ടിട്ടുള്ള ജീവിതാനുഭവവും രാഷ്ട്രീയാനുഭവവുമാണ് ഇതിൽ വിവരിക്കുന്നത്. വി ടി. ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും എന്ന ആത്മകഥയിൽ മറ്റാരെയും പോലെ തൻ്റെ ജീവിതകാലഘട്ടത്തിൻ്റെ തീക്ഷ്ണമായ വ്യഥയാണ്. നമ്പൂരി സമുദായത്തിൽ നില നിന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ തൂലിക ചലിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവാണ് വി.ടി. 1916 ൽ പ്രസിദ്ധീകരിച്ച ബി കല്യാണിയമ്മയുടെ വ്യാഴവട്ടസ്മരണകൾ മലയാളത്തിൽ സ്ത്രീ സാന്നിധ്യം വിളിച്ചു പറയുന്നവയാണ്. ഇംഗ്ലീഷ് ഭാഷയിലെ ആത്മകഥകളിൽ ഏറെ പ്രസന്നവും സ്വീകാര്യവുമായ രചനയാണ് ബഞ്ചമിൻ ഫ്രാങ്ക്ളിന്റെ ആത്മകഥ, ഡേവിഡ് .ഹ്യൂ എഡ്വേർഡ് ഗിബൺ, റൂസ്സോ, വേർഡ്സ് വർത്ത് ഗൊയ്‌ഥെ, സാർത്ത്ര് തുടങ്ങിയവരുടെ രചനകൾ ലോക ശ്രദ്ധ പിടിച്ചു പറ്റിയ താണ് ലോക പ്രസിദ്ധ ഇന്ത്യൻ ആത്മകഥാകാരന്മാരിൽ പ്രധാനി മഹാത്മ ഗാന്ധി തന്നെയാണ്. ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ജീവിത സന്ദേശത്തെ മുറുകെ പിടിച്ചു കൊണ്ട് ലോകത്തിനു മുമ്പിൽ തുറന്നു വച്ച പുസ്തകമാണ്. ജവഹർലാൽ നെഹ്റുവിന്റെയും. ടാഗോറിന്റെയും ആത്മകഥ ലോകപ്രസിദ്ധി നേടിയതാണ്

ജോളി പി.
അദ്ധ്യാപിക ഈസ്റ്റ് കതിരൂർ .എൽ.പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം