41230/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41230 (സംവാദം | സംഭാവനകൾ) ('മൂന്നുവശവും പള്ളിക്കലാറിന്റെ ഓളങ്ങളാൽ താളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മൂന്നുവശവും പള്ളിക്കലാറിന്റെ ഓളങ്ങളാൽ താളം പിടിക്കുകയും തീവണ്ടിയുടെ താരാട്ടിനാൽ തുള്ളി ചാടുകയും മാരാരി ദേവന്റെ പാദസ്പർശനത്താൽ സമ്പുഷ്ടവുമായ കല്ലേലിഭാഗം എന്ന കൊച്ചു ഗ്രാമത്തിലെ 19ആം വാർഡിൽ  അക്ഷര വെളിച്ചം വിതറി പരിലസിക്കുന്ന വിദ്യാലയമാണ് തൊടിയൂർ S N V L P S

   1956-ൽ കല്ലേലിഭാഗം 416 നമ്പർ S N D P ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ മൂന്ന് അധ്യാപകരും കുട്ടികളുമായി ഒരു ഓല ഷെഡ്ഡിൽ ആരംഭിച് 24 അധ്യാപകരും ആയിരത്തോളം കുട്ടികളുമായി ഔന്നത്യത്തിലെത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. പൊതുവിദ്യാലയങ്ങളെ അപേക്ഷിച്ച് പ്രവർത്തന മികവോടെ തല ഉയർത്തി നിൽക്കുവാൻ  സാധിക്കുന്നുണ്ട്.

അർപ്പണമനോഭാവവും പരിചയ സമ്പന്നരുമായ ഒരു കൂട്ടം അധ്യാപകർ, കർമ്മശേഷിയും ഭാവനയും ആത്മാർഥതയുമുള്ള     P T A  മാതൃ സമിതി അംഗങ്ങൾ, കെട്ടുറപ്പും ആത്മാർഥതയുമുള്ള സ്കൂൾ മാനേജ്മെന്റ്, സാമൂഹികപ്രതിബദ്ധതയും ഗുരുത്വവും ഉള്ള പൂർവവിദ്യാർത്ഥികൾ, കർമ്മനിരതരായ രക്ഷകർത്താക്കൾ,നല്ലവരായ നാട്ടുകാർ, സമാന്തര വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പരിശ്രമവും സഹകരണവും ഈ സ്കൂളിനെ മികവിനെ കേന്ദ്രമാക്കാൻ സഹായിക്കുന്നു.

"https://schoolwiki.in/index.php?title=41230/ചരിത്രം&oldid=1319799" എന്ന താളിൽനിന്ന് ശേഖരിച്ചത്