2.ഐ. റ്റി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഐ.ടി.ക്ലബ്ബിന്റെ സ്കൂൾതല കൺവീനർ  എൽ.ശ്രീകുമാർ

ക്ലാസ്സ് മുറികളും വിദ്യാലയവും ഹൈടെക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. അതിനനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നു. ഉപജില്ല,ജില്ല,സംസ്ഥാന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയെടുക്കാൻ ഐ.ടി മേളയിലൂടെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.ഉബണ്ടു ഇൻസ്റ്റലേഷൻ പരിശീലനം,‍ഡിജിറ്റൽ പെയിന്റിംങ്ങ് പരിശീലനം എന്നിവ നടത്തുന്നു. ലിറ്റിൽ കൈറ്റ്സിന്റെ സഹകരണത്തോടെ ഓരോ ക്ലാസ്സിലേയും കുട്ടികൾക്ക് ഹൈടെക്ക് ക്ലാസ് മുറികൾ പരിപാലിക്കേണ്ടതിനെ കുറിച്ചുള്ള ക്ലാസ്സുകൾ നൽകിവരുന്നു.

"https://schoolwiki.in/index.php?title=2.ഐ._റ്റി._ക്ലബ്ബ്&oldid=1201279" എന്ന താളിൽനിന്ന് ശേഖരിച്ചത്