ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മോനിപ്പള്ളി

ഭൂമിശാസ്ത്രം

കേരളത്തിലെ കോട്ടയം ജില്ലയിലെ ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് മോനിപ്പള്ളി ഗ്രാമം സ്ഥിതി ചെയ്യുന്നത്.

പേരിന് പിന്നിൽ

മോഹനപ്പള്ളി എന്നതിൽ നിന്നോ അല്ലെങ്കിൽ മുനിമാരുടെ പള്ളി (മുനിപ്പള്ളി) എന്നതിൽ നിന്നോ ആകാം മോനിപ്പള്ളി എന്ന പേർ വന്നതെന്ന് പറയപ്പെടുന്നു.

പ്രധാനസ്ഥാപനങ്ങൾ

  • സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് ടൗൺ ചർച്ച്, മോനിപ്പള്ളി
  • [[31055 Sacred Heart Church.jpeg|Thump|Church]]
  • മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിന്റെ സ്ഥാപകൻ ഫ്രാൻസിൽ ജനിച്ച്‌, കേരളക്കരയിൽ അനേകവർഷം മിഷനറിയായി രുന്ന കാർലോസ്‌ ലവീഞ്ഞ്‌ മെത്രാൻ ആണ്‌. ലവീഞ്ഞു മെത്രാൻ ഒരിക്കൽ മോനിപ്പള്ളിയിലൂടെ യാത്രചെയ്യുമ്പോൾ ക്‌നാനായ മക്കളുടെ പ്രത്യേകതയെന്ന്‌ ഏവരും പുകഴ്‌ത്തുന്ന ആതിഥേയത്വം മോനിപ്പള്ളിയിൽ നിന്നും അനുഭവിച്ചറിയുവാൻ ഇടയായി. തുടർന്ന്‌ ക്‌നാനായക്കാർക്കുവേണ്ടി മോനിപ്പള്ളി കേന്ദ്രമായി ഒരു ഇടവക ദേവാലയം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ട ലവീഞ്ഞ്‌ മെത്രാൻ അതിനുവേണ്ട പ്രാരംഭ നടപടികൾ സ്വീകരിക്കുന്നതിന്‌ വികാരി ജനറാളായ മാക്കീൽ മത്തായിയച്ചനെചുമതലപ്പെടുത്തി. ദേവാലയം സ്ഥാപിക്കുവാനുള്ള ഭൂമി അമ്പലത്തുങ്കൽ ഉതുപ്പ്‌ സംഭാവനയായി നല്‌കിയപ്പോൾ ജനറാളച്ചൻ മോനിപ്പള്ളിയിൽ ഒരു ഇടവക സമൂഹത്തെ രൂപപ്പെടുത്തുന്നതിനും താത്‌കാലിക ദേവാലയം നിർമ്മിക്കുന്നതിനും വേണ്ടി ബഹു. മാക്കീൽ ലൂക്കാച്ചനെചുമതലപ്പെടുത്തി ഇവിടേക്ക്‌ അയച്ചു. 1890 ഡിസംബർ 26-ന്‌ അഭിവന്ദ്യ ലവീഞ്ഞ്‌ മെത്രാൻ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിലുള്ള ഈ ദേവാലയതിന്റെ്‌ ശിലാസ്ഥാപനം നടത്തി.
    • മോനിപ്പള്ളി ദേവീ ക്ഷേത്രം
    • [[31055 Monippally Temple.jpg|Thump|Temple]]
    • മോനിപ്പിള്ളി ദേവീ ക്ഷേത്രത്തലെ ഉത്സവത്തിന് മുന്നോടിയായി രോഹിണി നാൾ മുതൽ ആയിലും നാൾ വരെ അത്താഴ പൂജയ്ക്കു ശേഷവും മകം നാളിൽ വെളുപ്പിനും ചൂട്ടു പടയണി നടത്തപ്പെടുന്നു . മോനിപ്പിള്ളി ദേവീ ക്ഷേത്രത്തിലെ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ പെടുന്നതാണ് പടയണിയും ഐവർകളിയും . മകം നാളിൽ വെളുപ്പിന് 4 മണിയ്ക്കാണ് ഐവർകളി നടക്കുന്നത് .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവൺമെൻറ് എൽ.പി സ്കൂൾ, മോനിപ്പള്ളി
  • ഹോളി ക്രോസ് എച്ച്.എസ്, മോനിപ്പള്ളി
  • എൻ.എസ്.എസ്.എൽ.പി സ്കൂൾ, മോനിപ്പള്ളി

ചിത്രശാല

  • അവലംബം

[[വർഗ്ഗം:Thump