സഹായം Reading Problems? Click here


ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/കിഡ്സ് കോർണർ കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
< ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം
13:25, 3 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/കിഡ്സ് കോർണർ ♥കവിതകൾ♥ എന്ന താൾ [[ഹോളി ഫാമിലി എച്ച് എസ് എസ് ര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to searchഅമ്മ

അദ്യമായി ഞാനന്നു മിഴികൾ തുറന്നേരം
അമ്മ തൻ നെഞ്ചിലെ ജീവനാളം കേട്ടു
അന്നമ്മ ചെം ചുണ്ടിൽ മന്ദസ്മിതം തുകി
നെഞ്ചിലെ നിരുറ്റി എന്നെ ഊട്ടി തായ
എന്നെ പുൽകി തലോടി മുത്തുമ്പോൾ
ഈ ഉലകം തൻ ഏറ്റം മനോഹരപൂരിതം
എന്നെ കാക്കുന്നൊരിടമതാണെന്നു
ചിന്തിച്ച് ചിരി തൂകി അമ്മയെ നോക്കി ഞാൻ
അമ്മ എന്നോതിയപ്പോൾ
എന്നെ കൈളിൽ വഹിച്ച്
സന്തോഷ ചിത്തയായി ആടിക്കളച്ചമ്മ
താരാട്ടു പാടിയും ചുംബനമർപ്പിച്ചും
ഞാൻ നടക്കുമ്പോൾ കൂടെ നടന്നും
ഞാൻ ചിരിക്കുമ്പോൾ കൂടെ ചിരിക്കും
ഞാൻ ചിണുങ്ങുമ്പോൾ കൂടെ ചിണുങ്ങും
ഞാൻ മയങ്ങുമ്പോൾ കൂടെ മയങ്ങിയും
പിണങ്ങാനായി വട്ടമിടുമ്പോൾ ഓടി കിതച്ചമ്മ അരികിലണഞ്ഞും
എൻ ചാരത്തണഞ്ഞ് കാലം പോകുമ്പോൾ
ആ വദനം എന്നും കാട്ടുതേൻ ചിന്തുന്ന
ലഹരിപോലെന്നെ മത്തിലാഴ്തുന്നു
എന്നും ഞാൻ ഓർക്കും
അലിവിൻ കണങ്ങളാൽ എന്നെ നിറച്ച
ആ പ്രിയ സൂനത്തെ

               -എലിസബത്ത് ചാക്കോ