സോഷ്യൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43088 (സംവാദം | സംഭാവനകൾ) (കുറിപ്പ്)

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020-21 അദ്ധ്യയന വർഷം ക്ലാസ്സുകൾ പൂർണ്ണമായും ഓൺലൈൻ ആയതു കാരണം ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം ഓൺലൈനായി നടത്തുകയും ചെയ്തു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ രചന, പ്രബന്ധ രചന, ഗൃഹങ്ങളിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളുടെ വീഡിയോകൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വയ്ക്കുകയും ചെയ്തു.

ജുലായ് 11 ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഉപന്യാസം, പോസ്റ്റർ നിർമ്മാണം ഇവ തയ്യാറാക്കി.

ആഗസ്റ്റ് 6, 9 തീയതികളിൽ യുദ്ധവിരുദ്ധ ദിനാചരണം നടത്തി. കുട്ടികൾ ഗ്രൂപ്പുകളിൽ പോസ്റ്റർ, റിപ്പോർട്ട്, വീ‍ഡിയോകൾ ഇവ തയ്യാറാക്കി അവതരിപ്പിച്ചു. അദ്ധ്യാപകർ വീഡിയോകളും ചിത്രങ്ങളും കുട്ടികളുമായി പങ്കുവച്ചു.

ആഗസ്റ്റ് 15 സ്വാതന്ത്രദിനം പി റ്റി എ, മാനേജ്മെന്റ്, എസ് പി സി, അദ്ധ്യാപകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി ആഘോഷിച്ചു. പതാക ഉയർത്തൽ, ദേശഭക്തി ഗാനാലാപനം, പ്രബന്ധാവതരണം ഇവ സംഘടിപ്പിച്ചു. ഓൺലൈനായി മലയാളം, ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകളിൽ പ്രസംഗം, ഉപന്യാസം എന്നിവ നടത്തി. ക്വിസ് മത്സരം എന്നിവ നടത്തി.

സെപ്റ്റംബർ 5 അദ്ധ്യാപകദിനത്തോടനുബന്ധിച്ച് കുട്ടികൾ അദ്ധ്യാപകരായി ക്ലാസ്സ് എടുക്കുന്ന വീഡിയോകൾ അയച്ചു തരികയും മെച്ചപ്പെട്ടവ തെരഞ്ഞെടുത്ത് ബി ആർ സിയിൽ അയച്ചു കൊടുത്തു.

"https://schoolwiki.in/index.php?title=സോഷ്യൽ_ക്ലബ്ബ്&oldid=1521548" എന്ന താളിൽനിന്ന് ശേഖരിച്ചത്