സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വായനശാല

ലൈബ്രേറിയൻ ഇൻ-ചാർജ്ജ്-ലിൻസി ജോസഫ്

അനുകരണീയമായ രീതിയിൽ പ്രവർത്തിച്ച് വരുന്ന  ഒരു നല്ല ലൈബ്രറി ഈ സ്കൂളിലുണ്ട്. വായനയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി PTA യുടെ അനുവാദത്തോടെ ഒരു ലൈബ്രേറിയനെ വച്ച് കുട്ടികൾക്ക് അവശ്യാനുസരണം പുസ്തകങ്ങൾ ലഭ്യമാക്കുന്നു. 5000 ത്തിലധികം പുസ്തകങ്ങൾ ഈ ലൈബ്രറിയിലുണ്ട്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ പുസ്തകങ്ങൾ ലഭ്യമാണ്. എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.വിജ്ഞാനത്തിനും വിനോദത്തിനു മുതകുന്ന ഒരു LED TV കൂടി സജ്ജീകരിച്ച് ലൈബ്രറിയുടെ സാധ്യത വിപുലീകരിച്ചിട്ടുണ്ട്.വായനയെ പ്രോത്സാഹിപ്പിക്കാനായി പുസ്തകസ്വാദനം , ക്വിസ് മത്സരങ്ങൾ .... തുടങ്ങി പല മത്സരങ്ങളും സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഒഴിവു സമയങ്ങൾ ഉപകാരപ്രദമാക്കാൻ സഹായകമായ രീതിയിൽ കുട്ടികൾക്ക്‌ ലൈബ്രറിയിൽ ഇരുന്ന് വായിക്കാനുള്ള ആനുകാലികങ്ങളും കൊച്ചു കൊച്ചു കഥ പുസ്തകങ്ങളും ലഭ്യമാണ്. മാത്രമല്ല, കുട്ടികൾ തന്നെ തയ്യാറാക്കിയ കൈയെഴുത്തു മാസികകളും പഴയ ക്വസ്റ്റ്യൻ പേപ്പറുകളും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്.അടുക്കും ചിട്ടയോടെയും ഒരുക്കിയിട്ടുള്ള ലൈബ്രറി പുസ്തകങ്ങളും വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന ആപ്തവാക്യങ്ങളും കുട്ടികളിൽ വായനയോടുള്ള താത്പര്യം ജനിപ്പിക്കുന്നു.

പുസ്തകപ്രദർശനം

കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.