സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കോവിഡ് കാല പ്രവർത്തനം: ഒരവലോകനം

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് കാല പ്രവർത്തനം : ഒരവലോകനം   
            ലോകത്ത്‌ ആദ്യമായുണ്ടായ രോഗബാധയാണ് കൊറോണ വൈറസ് .ആർക്കും ഇതേക്കുറിച്ചു അറിവില്ല.  പല രാജ്യങ്ങളും ഇതേക്കുറിച്ചുആശയക്കുഴപ്പത്തിലാണ്. എന്നാൽ ഇന്ത്യയിൽ സാമൂഹിക അകലപാലനം,ലോക് ഡൗൺ  തുടങ്ങിയവയിലൂടെ രോഗവ്യാപനത്തിനെതിരെ കേന്ദ്രസർക്കാർ തുടക്കത്തിൽ തന്നെ കർശന നടപടികൾ സ്വീകരിച്ചു. ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളും ഇന്ത്യയുടെ നടപടിയെ സ്ലാഗിക്കുന്നു.  ഈ സന്ദർഭത്തിൽ കേരളത്തിന്റെ കോവിഡിനെതിരെയുള്ള പോരാട്ട വീര്യം വിവിധ രാജ്യങ്ങൾ മാതൃകയാക്കാൻ ശ്രമിക്കുന്നതും ശുഭ സൂചകമാണ്. 
            കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ 'ബ്രേക്ക് ദി ചെയിൻ'ക്യാമ്പയ്‌ൻ സംസ്ഥാനത്തൊട്ടാകെ  ഊർജ്ജിതമായി നടപ്പാക്കുകയുണ്ടായി. വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ ഫലപ്രദമായി കഴിയുമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. ഇതിനുവേണ്ടി സർക്കാർ സംവിദാനങ്ങൾ വിവിധ  സന്നഗ്ദ  സംഘടനകൾ റസിഡന്റ് അസോസിയേഷനുകൾ, രാഷ്ട്രീയ പാർട്ടികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവ ഒന്നിക്കുന്നു. വ്യക്തി  ശുചിത്വം പാലിക്കേണ്ടതെങ്ങനെ, കൈകൾ എങ്ങനെ വൃത്തിയായി കഴുകാം, മാസ്കുകൾ ധരിക്കേണ്ട രീതി, മാസ്കുകൾ ആരൊക്കെ ധരിക്കണം, ഇവയുടെ നിർമാണം തുടങ്ങിയ കാര്യങ്ങൾക്കു വ്യക്‌തമായ ധാരണയും മാർഗ നിർദേശങ്ങളും നൽകിയാണ് നമ്മൾ ഓരോ ദിവസവും മുന്നോട്ടു പോവുന്നത്.
            ശരിയായ വിവരങ്ങൾ അറിയാൻ ആശ്രയിക്കാവുന്ന വെബ്സൈറ്റുകൾ കേരള ആരോഗ്യമന്ത്രലയം, കേന്ദ്ര ആരോഗ്യ മന്ത്രലയം, ഹെൽപ്‌ലൈനുകൾ, ആരോഗ്യ മുന്നറിയിപ്പുകൾ പരിശോധനവിവരങ്ങൾ മാർഗ നിർദേശങ്ങൾ എന്നിവ നിലവിൽ വന്നു. ദേശീയ രോഗ നിയന്ത്രണ കേന്ദ്രം, ലോകാരോഗ്യ സംഘടന,  മൈക്രോസോഫ്ട് സെർച്ച് എൻജിൻ ബിങ്, പ്രൊജക്റ്റ് ബേസ് ലൈൻ, ഗോക് ഡയറക്റ്റ്  ആപ്പ്, ഇൻഫോക്ലിനിക്‌, ബൂം ലൈവ് എന്നിവ ആധികാരിക വിവരങ്ങൾ നൽകുന്നവയാണ്. 
             കൊറോണ ബാധയെ നേരിടാൻ ജനങ്ങളുടെ സ്വയം പങ്കാളിത്തമുള്ള ജനതകർഫ്യൂവിനു പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. നിച്ഛയാ ദാർഢ്യത്തോടെയും ആത്‌മ നിയന്ത്രണത്തോടെയും കൊറോണയെ നേരിടുന്നതിനു പരീക്ഷണാടിസ്ഥാനത്തിൽ ഒരു ദിവസത്തെ കർഫ്യൂ ഏപ്രിൽ 22 ന്  ആചരിച്ചു . തുടർന്നു സമ്പൂർണ ലോക്ഡൗണിലേക്കു രാജ്യം പ്രവേശിച്ചു. ഒന്നാം ഘട്ട ലോക് ഡൗൺ മാർച്ച് 24 അർധരാത്രി മുതൽ ഏപ്രിൽ 14വരെ നീട്ടി. അതിനെത്തുടർന്ന് മഹാമാരിയെ വരുതിയിലാക്കാൻ മെയ് 3 വരെ വീണ്ടും നീട്ടി ലോക് ഡൗണിന്റെ രണ്ടാം ഘട്ടം.  
           ക്വാറന്റൈൻ അഥവാ സമ്പർക്ക വിലക്കു, ബ്രേക്ക് ദി ചെയിൻ എന്നിവ ഒന്നാം ഘട്ട പ്രതേകതകളാണ്. ചൈനയെ വൈറസ് പിടി മുറുക്കി. ഇറ്റലിയിലും വാൻ തോതിൽ മരണനിരക്ക് കൂടുന്നു. രോഗവ്യാപനം ഇന്ത്യയിലും. പാർലമെൻറിൽ ചർച്ച  കൂടാതെ ധനബിൽ പാസ്സാക്കി. കൊറോണ പരിശോധനക്കായി 26  സർക്കാർ ലാബുകൾ തുറന്നു. ഉത്സവങ്ങൾ മാറ്റിവച്ചു. നിരീക്ഷണത്തിൽ ഉള്ളവർക്ക് സാധനങ്ങളെത്തിക്കാൻ ആപ്പ് നിലവിൽ വന്നു. പൊതു ഗതാഗതം പൂർണമായി നിരോധിച്ചു. 
            കേരളത്തിൽ മാർച്ച് 31ന് 93 ഉം 88 ഉം വയസ്സുള്ളവർ രോഗമുക്‌തരായി. സാലറി  ചലഞ്ചു കേരളത്തിലെന്നു സർക്കാർ. മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും കരുതൽ. സൗജന്യ ടെലി കൗൺസിലിങ് ഏർപ്പെടുത്തി. യു.എസ്സിൽ മരണം കുതിക്കുന്നു, ഒരു ദിവസം മരിച്ചത് 731പേര്. ഏപ്രിൽ 5 ന് ഐക്യ ദീപം തെളിയിക്കൽ രാത്രി 9 ന് നടന്നു. ലോകത്ത്‌ മരണം 63,899 ആയി. ഫ്ലോറെൻസ് ണൈറ്റിംഗേലിന്റെ 200 ആം ജന്മവാർഷികം ആചരിച്ചു. നഴ്സുമാർ മാലാഖാമാരല്ല പോരാളികളെന്നു ലോകം. പ്രഭാത സവാരിക്കാരെ ഡ്രോൺ  പൊക്കി. കൊറോണ ചികിത്സാ സൗജന്യമാക്കാൻ സ്വകാര്യ ആശുപത്രികളോടു  സർക്കാർ ആവശ്യപ്പെട്ടു. വിനോദ സഞ്ചാര മേഖലയിൽ ഏകദേശം നഷ്ട൦ 5 കോടി ആയി തിട്ടപ്പെടുത്തി.  
           കൊറോണയെ അതിജീവിക്കാൻ കേരള സർക്കാർ 20,000 കോടി വകയിരുത്തി. മുഖ്യ മന്ത്രി ശ്രീ.പിണറായി വിജയൻ, ആരോഗ്യ മന്ത്രി ശ്രീ. കെ.കെ. ശൈലജ  തുടങ്ങിയവരുടെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നു.  ഒന്നാം ദിവസം ഡോക്ടറുടെ കുറിപ്പടിയുമായി എത്തിയവർ 30 പേര്.  മരുന്നിനു പകരം മദ്യം: ഉത്തരവ് റദ്ധാക്കി.  കെ. എസ്സ്. ആർ. ടി .സി ക്കു സർക്കാർ 135  കോടി അനുവദിച്ചു.  പരിസ്ഥിതിയുടെ കഴുത്തു ഞെരിക്കുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നത്. അതിനായി ഒത്തൊരുമിക്കണം ആരോഗ്യവും പരിസ്ഥിതിയും. 
           ബോധവത്കരണത്തിന് മാധ്യമങ്ങൾ മുന്നിട്ടിറങ്ങണമെന്ന്  പ്രഥാനമന്ത്രി പ്രസ്താവിച്ചു.  പ്രവാസികൾക്കായി 2.5  ലക്ഷം മുറികൾ തയ്യാറായി. നിസാമുദ്ധീൻ സമ്മേളനത്തിൽ പങ്കെടുത്തവർ രോഗബാധിതർ.  കേരളത്തിലെ വവ്വാലുകളിൽ കൊറോണ വൈറസ് കണ്ടെത്തി.  അഥിതി തൊഴിലാളികൾക്കു തിരിച്ചറിയൽ കാർഡ്,ഇൻഷുറൻസ് എന്നിവ നല്കാൻ സർക്കാർ തീരുമാനിച്ചു.  വൈറസ് വ്യാപനം തടയാനാവാതെ ലോകം വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ചയാണ് ആകമാനം.  നിയന്ത്രണങ്ങൾ കടുപ്പിച്ച് വിവിധ രാജ്യങ്ങൾ.  നിയന്ത്രണങ്ങൾ   പാലിക്കാതെ ജനം തെരുവിൽ ഇറങ്ങിയതു പ്രമാണിച്ചു ലോക് ഡൗൺ നിയന്ത്രണം കർശനമാക്കി സർക്കാർ. ഇറാന് യൂറോപ്പിന്റെ സഹായം. 
           ലോകരാജ്യങ്ങളെ അതിശയിപ്പിച്ചുകൊണ്ടു കേരളത്തിന്റെ രോഗ വ്യാപന ഗ്രാഫ് ഏറ്റവും മുകളിൽനിന്നും താഴേക്കു പതിച്ചു. കേരളത്തിലെ ആരോഗ്യ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ നേടി. പോലീസിന്റെ സേവനം എടുത്തുപറയത്തക്കതാണ്.
           പൊതു വിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കുവേണ്ടി അക്ഷര വൃക്ഷം പദ്ധതി  കൊണ്ട് വന്നു. മുടങ്ങിയ സർവകലാശാല പരീക്ഷകൾ ഓൺലൈനിൽ മാറ്റേണ്ട ആവശ്യകത വിദഗ്ദർ മുന്നോട്ടു വച്ചു് . ബദൽ അക്കാദമിക കലണ്ടറുമായി എൻ.സി.ഇ.ആർ.ടി മുന്നോട്ടു വന്നു. ഓൺലൈൻ കോഴ്സ് കൾ ചെയ്യാൻ മുഖ്യമന്ത്രി ആഹ്വനം ചെയ്‌തു. 
           ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് ഐ.എം.എഫ് ന്റെ പിന്തുണ. പ്രവാസികൾക്ക് പ്രഖ്യപിച്ചിട്ടുള്ള വിവിധ സഹായധന പദ്ധതികൾക്കുള്ള ഓൺലൈൻ അപേക്ഷകൾ പ്രാബല്യത്തിൽ.  കേരളം മെഡിക്കൽ സംഘത്തെ കുവൈറ്റിൽ അയച്ചു.  ഭക്ഷ്യ ധാന്യ കിറ്റ്,സൗജന്യ റേഷൻ,കുടിയേറ്റ തൊഴിലാളികളുടെ തൊഴിലിടങ്ങളിൽ ഇളവുകൾ,അതിദി തൊഴിലാളികളുടെ പരിരക്ഷ ,സുരക്ഷാ സ്റ്റോറുകൾ,നിർമാണ വ്യവസായ  മേഖലകൾക്കു ഇളവ്,ആന്റി ബോഡി ടെസ്റ്റ്, എന്നിവ ശ്രദ്ധേയമാണ്. കരുതലോടെ  നീങ്ങിയില്ലയെങ്കിൽ  വരാനിരിക്കുന്നത്  പ്രതിസന്ധി  എന്ന്  സാമ്പത്തിക    വിദ്ധഗ്ധർ. 
            സംരംഭക സമൂഹത്തിനു ഇതിനകം തന്നെ സർക്കാർ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യപിച്ചിരുന്നു. തിരിച്ചെത്തുന്ന മലയാളികൾ അവരുടെ സമ്പത്തും നൈപുണ്യവും സംരംഭക മേഖലയിൽ ഉപയോഗിക്കണം.  ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വികസിപ്പിച്ചെടുത്ത കോവിഡ് 19  സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന കിറ്റ് വൈറസിലെ എൻ ജീനിനെ കണ്ടെത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. സ്റ്റാർട്ട് അപ്പ് കൾക്ക് സിംഗിൾ വിന്ഡോ പ്ലാറ്റഫോം ന് അനുമതിയായി.  സമൂഹ അടുക്കള വൻവിജയമായി. എൻ.ജി.ഓ. യൂണിയൻ ഭക്ഷ്യ വിതരണം ഒരു മാസം പൂർത്തീകരിച്ചു.   
            ജനജീവിതം സാദാരണനിലയിലെന്നല്ല അതിന്റെ അടുത്തെത്താൻ പോലും കുറേനാൾ കുടി ക്ഷമാപൂർവം കാത്തിരിക്കേണ്ടിവരും എന്നാണ് കേരള സർക്കാർ തീരുമാനത്തിൽ  നിന്ന്    വ്യക്തമാവുന്നത് . അടച്ചിടുക എന്നാൽ പൊതു പ്രവർത്തനമാകെ  നിർത്തുക അല്ല, സവിശേഷമായി ക്രിയാത്മകമാവുക എന്ന അർഥം കുടി രണ്ടാം ഘട്ടത്തിൽ കൈവരുന്നുണ്ട്.  
            കോവിഡ് പേടിയിൽ ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും സമ്പൂർണ അടച്ചിടലിലാണെങ്കിലും ലോക് ഡൌൺ കൊണ്ട് മാത്രം കാര്യമില്ലെന്നു കണക്കുകൾ. ഒരുമാസം മുൻപ് അടച്ചിടൽ നടപ്പാക്കിയ സ്പെയിനിലും ഫ്രാൻസിലും ബ്രിട്ടനിലും പുതിയ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവൊന്നുമില്ല.  ചൈനയാണ് ആദ്യം അടച്ചിടൽ പ്രഘ്യാപിച്ചതു.  വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ ജനുവരി 23 നു ലോക് ഡൌൺ പ്രഘ്യാപിച്ച അവർ പിന്നീട് പ്രദാന നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു, ഘട്ടം ഘട്ടമായി കുറഞ്ഞു ദിവസം 46 പുതിയ കേസുകളിലെത്തി.
             കോവിഡ് 19 നിയന്ത്രിക്കാൻ കൂടുതൽ സാമ്പിൾ പരിശോധനകൾ രോഗികളെയും സമ്പർക്കം പുലർത്തിയവരെയും കൃത്യമായി നിരീക്ഷിക്കൽ, ലോക് ഡൌൺ കൃത്യമായി പാലിക്കൽ തുടങ്ങിയവ ഇനിയും പ്രവർത്തികമാകേണ്ടതുണ്ട്.  ലോക ജനസംഖ്യയുടെ മൂന്നിലൊന്നും ലോക് ഡൗണിലാണെന്ന വസ്തുത നാം മറക്കരുത്.  രോഗവ്യാപനം തടയാൻ കേന്ദ്ര സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചാകണം ഇനിയും പ്രവർത്തിക്കേണ്ടതെന്ന കർശന ഉപാധിയോടെയാണ് നിയന്ത്രണങ്ങൾക്കു സർക്കാർ അയവു വരുത്തുന്നത്.  ഏപ്രിൽ 20 നു ശേഷമാണ് ഇളവുകൾ നടപ്പാക്കുക.
             കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകുന്ന കർശന നിർദേശങ്ങൾ ഐക്യത്തോടെ, ക്ഷമയോടെ പാലിച്ചു  ഏറ്റവും വേഗത്തിൽ ഈ കടും കെട്ടിൽ നിന്ന് മോചനം നേടുന്നതിനുള്ള യത്നത്തിൽ പങ്കാളികളാവുക എന്ന ഉത്തരവാദിത്വബോധം ആണ് ഇപ്പോൾ ആവശ്യം.  ഇതു അവനവനും, ബന്ധുക്കൾക്കും, നാടിനാകെയും, ലോകത്തിനാകെയും വേണ്ടിയാണു. മാനവരാശിയുടെ നിലനില്പിനാകെ വേണ്ടിയാണു എന്ന ഉത്തരവാദിത്വ ബോധം ആർജ്ജിച്ചേ മതിയാകൂ.              
Viswajith A
X C സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം