സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ സാമൂഹിക അകലം

സാമൂഹിക അകലം

നമ്മുടെ രാജ്യം പൂർണമായും ലോക്ക്ഡൗണിലേക്കു മാറിക്കഴിഞ്ഞു .നമുക്കോ നമ്മുടെ മുൻതലമുറക്കോ അത്ര കണ്ടു പരിചയമില്ലാത്ത ഒരു സാഹചര്യമാണ് ഇപ്പോൾ നമ്മുടെ മുമ്പിൽ ഉള്ളത് .പലരും വീട്ടിലിരുന്നു സമയം പോയി കിട്ടാൻ പെടാപ്പാടുപെടുകയാണ് .ഈ സമയത്തു വീട്ടിലിരുന്നു ഒരുപാട്‌ കാര്യങ്ങൾ ചെയ്യാം എന്ന് ഈ ലോക്ക്ഡൗൺ മനസിലാക്കിത്തന്നു .

സ്കൂളിൽ പോകുന്ന സമയങ്ങളിൽ ഉണ്ടായിരുന്ന പ്രധാന പരാതി പത്രം വായിക്കാൻ സമയം കിട്ടുന്നില്ല എന്നതായിരുന്നു .ഇപ്പോൾ ആ പ്രശ്നം ഇല്ല .ഓരോ ദിവസത്തെയും തുടക്കം കുറിക്കുന്നത് പത്രവായനയിലൂടെയാണ് .കൊറോണ വൈറസിനെ കുറിച്ചുള്ള സർക്കാർ നിർദേശങ്ങൾ വായിച്ചു മനസിലാക്കാൻ പത്ര വായനയിലൂടെ എനിക്ക് സാധിക്കുന്നു . പഠനത്തോടൊപ്പം വിനോദത്തിനും പ്രാധാന്യം കൊടുക്കാൻ ഈ ലോക്ക്ഡൗൺ കാലത്ത് സാധിച്ചു .വായിക്കണം എന്ന് ആഗ്രഹിച്ച ഒരുപാട് പുസ്തകങ്ങൾ വായിക്കാനും ,ചിത്രം വരയ്ക്കാനും ,രക്ഷിതാക്കളെ വീട്ടു ജോലികളിൽ സഹായിക്കാനും ,വീടും പരിസരവും വൃത്തിയാക്കാനും ,സിനിമ കാണാനുമൊക്കെ ഈ സമയം പ്രയോജനപ്പെടുത്താൻ സാധിച്ചു . ഭാവിയെ കുറിച്ച് ചിന്തിക്കാനും ,പഴയ സുഹൃത്തുക്കളുമായി വീണ്ടും ഫോണിലൂടെ ബന്ധം പുലർത്താനും ,മാതാപിതാക്കളോടൊപ്പം സമയം ചിലവഴിക്കാനും ഈ ലോക്ക്ഡൗൺ കാലത്ത് സാധിച്ചു . സാമൂഹിക അകലം പാലിച്ച് രോഗം പകരുന്ന കണികളിൽഒരാളാകാതെ വീട്ടിൽ ഇരുന്നു ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാൻ ഈ ലോക്ക്‌ഡൗൺ കാലത്തു സാധിച്ചു

സോന
12 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം