"സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==സ്കൂള്‍ ചരിത്രം  
== ചരിത്രം ==
സ്കൂള്‍ ചരിത്രം  
കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും ഏകദേശം 13 കി.മി അകലത്തില്‍ ഗ്രാമീണതയുടെ സ്പന്ദനങ്ങള്‍ മുറ്റി നില്‍ക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂര്‍.  
കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും ഏകദേശം 13 കി.മി അകലത്തില്‍ ഗ്രാമീണതയുടെ സ്പന്ദനങ്ങള്‍ മുറ്റി നില്‍ക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂര്‍.  



15:18, 18 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ്. ജോൺസ്‍ എൽ. പി. എസ് പറപ്പൂർ
വിലാസം
പറപ്പൂര്‍
സ്ഥാപിതം1 - 6 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-2017Sunirmaes





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സ്കൂള്‍ ചരിത്രം കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും ഏകദേശം 13 കി.മി അകലത്തില്‍ ഗ്രാമീണതയുടെ സ്പന്ദനങ്ങള്‍ മുറ്റി നില്‍ക്കുന്ന ഒരു സുന്ദരദേശമാണ് പറപ്പൂര്‍.

1874 ല്‍ സ്ഥാപിതമായ സെന്റ് ജോണ്‍സ് ലോവര്‍ പ്രൈമറി സ്കൂളാണ് ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം. തോളൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്ക്കൂള്‍ ആരംഭിക്കുമ്പോള്‍ 5 ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഒന്ന് മുതല്‍ നാല് ക്ലാസുവരെയാണ് അന്നുഉണ്ടായിരുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ നാണുമാസ്റ്ററായിരുന്നു. പിന്നീട് ഈ സ്കൂള്‍ വളര്‍ന്ന് 20 ഡിവിഷനും ആയിരത്തില്‍പരം കുട്ടികള്‍ പഠിക്കുന്ന ഒരു സ്ഥാപനമായി ഉയര്‍ന്നു. പ്രഗല്‍ഭരായ പലരും പഠിച്ച് വളര്‍ന്ന ഒരു വിദ്യാലയമാണിത് ദൈവദാസനായി ഉയര്‍ത്തപ്പെട്ട ജോണ്‍ ഊക്കനച്ചന്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. പാവങ്ങളുെടെ പിതാവ് എന്നറിയപ്പെടുന്ന തൃശ്ശൂരിന്റെ പ്രഥമ മെത്രാപ്പോലീത്ത മാര്‍ ജോസഫ് കുുണ്ടുകുളം, മെല്‍ബണ്‍ ബിഷപ്പ്, മാര്‍ ബോസ്ക്കോ പുത്തുര്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. തൃശ്ശുര്‍ അതിരൂപതയില്‍ ഏറ്റവും കൂടുതല്‍ വൈദീകരേയും സിസ്റ്റേഴ്സിനേയും വാര്‍ത്തെടുക്കുന്നതിന് ഈ വിദ്യാലയം മുഖ്യപങ്ക് വഹിച്ചുട്ടുണ്ട്. ലോക പ്രസിദ്ധമായ വി.ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനും ഉടമയുമായ ശ്രീ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, അന്താരാഷ്ട്ട്ര ഫുട്ബോള്‍ താരം ശ്രീ. സി.വി.. പാപ്പച്ചന്‍, ലോകോത്തര ജേര്‍ണലിസ്റ്റ് ശ്രീ ജോസഫ് ചിറ്റിലപ്പിള്ളി ഇന്ത്യാ ഗവണ്‍മെന്റിലെ ഐ. ഇ. എസ് ഓഫീസറായിരുന്ന ശ്രീ. കെ.എം.തോമസ് എന്നിവര്‍ ഈ വിദ്യാലയത്തിന്റെ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന പ്രകാശ താരങ്ങളാണ്. സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രശസ്ത വ്യക്തികളുടെ മാതൃകാവിദ്യാലയമാണിത്. സ്റ്റേറ്റ് അധ്യാപക അവാര്‍ഡ് നേടിയ കെ.പി. ബേബിമാസ്റ്റര്‍. സിടി. സൈമണ്‍മാസ്റ്റര്‍, സി.ലിനറ്റ്, സി.ടി.ജെയിംസ് മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി