സെൻറ്. ആൻറണീസ് എൽ. പി. എസ് വരന്തരപ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22226 (സംവാദം | സംഭാവനകൾ)
സെൻറ്. ആൻറണീസ് എൽ. പി. എസ് വരന്തരപ്പിള്ളി
വിലാസം
വരന്തരപ്പിളളി
സ്ഥാപിതം19 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201722226





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഏകദേശം 136 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സഹ്യാദി പര്‍വ്വതത്തിന്റെ പടിഞ്ഞാറെ താഴ്വരയും തൃശ്ശൂര്‍ ജില്ലയുടെ കിഴക്കു ഭാഗത്തെ വനപ്രദേശവുമായ വരന്തരപ്പിളളി,വേലൂപ്പാടം ,പാലപ്പിളളി,എച്ചിപ്പാറ എന്നിവിടങ്ങളില്‍ കുടിയേറ്റം ആരംഭിച്ചത്.കൊച്ചി മഹാരാജാവില്‍ നിന്ന് തിട്ടൂരം വാങ്ങി റബ്ബര്‍ത്തോട്ടം നട്ടുപിടിപ്പിക്കുവാന്‍ വിദേശികള്‍ പാലപ്പിളളിയില്‍ എത്തിയത്.ഈ ഭാഗത്തെ വികസനത്തിന് ആക്കം കൂട്ടി ഏകദേശം 1875-ാആണ്ടോടുക്കൂടി വിവിധ മതവിശ്വാസികളുടെ ആരാധനാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു.ഈ വിദ്യാലയം നിലനില്‍ക്കുന്ന സ്ഥലത്തായിരുന്നു കരയേറ്റ മാതാവിന്റെ പേരിലുളള പളളി സ്ഥാപിക്കപ്പെട്ടത്.ആദ്യകാലങ്ങളില്‍ ഈ പളളിയെ വരന്തരപ്പിളളി എന്നും വരംതരും പളളി എന്നും ആളുകള്‍ വിളിച്ചുപോന്നു.പിന്നിട് വരന്തരപ്പിളളി എന്ന് വിളിക്കപ്പെടാന്‍ തുടങ്ങി.

                  പളളിയോട് ചേര്‍ന്ന് പളളിക്കൂടം വേണമെന്ന് നിര്‍ബന്ധിച്ചിരുന്ന കാരണവന്‍മാര്‍ പളളിയുടെ തൊട്ടടുത്ത് 1880-)മാണ്ടോടുകുടി ബഹു.ആഞ്ഞിലിക്കുട്ടി ദേവസ്സി അച്ചന്റെ പരിശ്രമഫലമായി എഴുത്ത് പളളിക്കുടം സ്ഥാപിച്ചു.തുറവി അന്തോണി ആശാനായിരുന്നു ആദ്യത്തെ എഴുത്താശാന്‍.ഓലക്കൊണ്ട് ചുമരും മേച്ചിലും തീര്‍ത്ത ഷെഡില്‍ തടുക്ക് പായയില്‍ ഇരുന്നുകൊണ്ട് മണലിലും ഓലയിലും എഴുതാനായിരുന്നു പരിശീലനം നല്‍കിയിരുന്നത്.വിദ്യാര്‍ത്ഥികളുടെ അഭാവം നിമിത്തം ഇടയ്ത് രണ്ട് വര്‍ഷകാലം എഴുത്ത്പളളിക്കുടത്തിന്റെ പ്രവര്‍ത്തനം നിലച്ചു.പിന്നീട് തത്തംപ്പിളളി കൃഷ്ണമേനോന്‍ എന്ന അധ്യാപകന്‍പ്രവര്‍ത്തനം പുനരാരംഭിക്കുകയും മലയാളം,ഗണിതം,ഇംഗ്ലീഷ് എന്നിവ പഠിപ്പിക്കുകയും ചെയ്തുപോന്നു.
                   1916-ല്‍ പളളി ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാററി സ്ഥാപിക്കുകയും ആദ്യത്തെ പളളികെട്ടിടം സ്ക്കൂളിന് അനുവദിക്കുകയും ചെയ്തു. അങ്ങിനെ സ്ഥിരം കെട്ടിടമായി കൊച്ചി ദിവാനില്‍ നിന്നും സ്കൂളിന് അനുമതി ലഭിച്ചു.ഔദ്യോഗിക രേഖകള്‍പ്രകാരം 1916 ജൂണ്‍ 19 തിങ്കളാഴ്ച45 വിദ്യാര്‍ത്ഥികളും 3 അധ്യാപകരുമായി ആരംഭിച്ച വിദ്യാലയം ഇന്ന് ശതാബ്ദിയുടെ നിറവിലാണ്.ഒരുകാലത്ത് കിഴക്ക് ചിമ്മിനിഡാം മുതല്‍ പടിഞ്ഞാറ് ആമ്പല്ലൂര്‍ വരെയുളളവരുടെ ആശ്രയമായിരുന്നു ഈ പളളിക്കുടം.1930കളില്‍വിദ്യാഭ്യാസത്തിന് കുറച്ചുകൂടെ സാമൂഹികമാനം കൈവന്നു.വിദ്യാലയത്തില്‍ പോകുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി.8 കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് എത്തിചേരാനുളള ബുദ്ധിമുട്ട് കണക്കിലെടുത്ത് 2കിലോമീറ്റര്‍ വീതം അകലെയുളള വരാക്കര,വരന്തരപ്പിളളി അങ്ങാടി ​എന്നിവിടങ്ങളില്‍ ഓരോ ബ്രാഞ്ച് സ്കൂളുകള്‍ വീതം സ്ഥാപിച്ചു.1938 ല്‍ മെയിന്‍സ്ക്കൂളിനോട് ചേര്‍ന്ന് യു പി വിഭാഗവും ആരംഭിച്ചു.1945 ല്‍ അസംപ്ഷന്‍ഹൈസ്ക്കൂളായും  ഉയര്‍ത്തപ്പെട്ടു.1940 ആണ്ടോടുക്കുടി പളളിയുടെ സാമ്പത്തിക നില വല്ലാതെ

ശോഷിച്ചുപോകുകയും ദര്‍ശന സഭ സാമ്പത്തിക സഹായം നല്‍കി സ്ക്കൂളിനെ നിലനിര്‍ത്തുകയും ചെയ്തു.അങ്ങനെ സെന്റ് ആന്‍റണീസ് എല്‍ പി സ്ക്കള്‍ എന്നു പേര്‍ ലഭിച്ചു.

                  1956 ല്‍ ഭരണസൗകര്യാര്‍ത്ഥം വരന്തരപ്പിളളി അങ്ങാടി ബ്രാഞ്ച് വേര്‍പ്പെടുത്തുകയും ഇപ്പോഴത് വരന്തരപ്പിളളി

കൊവേന്ത പളളിയോട് ചേര്‍ന്ന് സെന്‍റ് ജോണ്‍ ബോസ്ക്കോ എല്‍ പി സ്ക്കൂള്‍ എന്ന പേരില്‍ നിലകൊളളുകയും ചെയ്യുന്നു.

                     1975 ല്‍ പളളിക്കുന്നുളള മെയിന്‍ സ്ക്കൂളില്‍ 16 ഉം വരാക്കര ബ്രാഞ്ച് സ്ക്കൂളില്‍ 8 ഉം ഡിവിഷനുകളിലായീ 950 കുട്ടികള്‍ പഠിച്ചിരുന്നു .ഇപ്പോള്‍ പളളിക്കുന്ന് മെയിന്‍ സ്ക്കൂളില്‍ 12 ഡിവിഷനില്‍ 426 -ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.2004-2005 മുതല്‍ ഇംഗ്ളീഷ് മീഡീയം ഡിവിഷനും പ്രവര്‍ത്തിച്ചു തുടങ്ങി.2015-16 ല്‍ ഒരു വര്‍ഷം നീണ്ടു നിന്ന വിവിധ

പരിപാടികളോടെ ശതാബ്ധി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഇരുനില കെട്ടിടത്തിലായി 12 ക്ലാസ്സ് മുറികളും , 1 സ്മാര്‍ട്ട് ക്ലാസ് റൂം , ലൈബ്രറി , കമ്പ്യൂട്ടര്‍ ലാബ് എന്നിവയുമുണ്ട്. ചില്‍ഡ്രന്‍സ് പാര്‍ക്ക്, അടുക്കള എന്നിവയുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ഇട്ടൂപ്പ് മാസ്റ്റര്‍ ദേവസ്സി കെ ഐ മാസ്റ്റര്‍ എമ് ഐ ദേവസ്സി മാസ്റ്റര്‍ ലാസര്‍ മാസ്റ്റര്‍ എമ് കെ റപ്പായി മാസ്റ്റര്‍ സി എ മേരി ടീച്ചര്‍ റോബിന്‍ സി എഫ് മാസ്റ്റര്‍ പി എ മേഴ്സി ടീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.42383,76.33146|width=800px|zoom=16}}