സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം - നമ്മുടെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം - നമ്മുടെ കടമ

1.നമ്മുടെ നാട് നിലനിൽക്കുന്നത് പരിസ്ഥിതിയെ ആശ്രയിച്ചാണ് . പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.

2.പരിസ്ഥിതിയെ നമ്മൾ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് .പ്ലാസ്റ്റിക് വസ്തുക്കൾ കത്തിച്ചും പുഴകളിലും നദികളിലും മാലിന്യങ്ങൾ വലിച്ചെറിഞ്ഞും പരിസ്ഥിതിയെ നമ്മൾ മലിനമാക്കുന്നു. ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു.

3.മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിന്റെ ഫലമായി നമുക്ക് മഴ ലഭിക്കുന്നില്ല. വരൾച്ചയും ഭൂമികുലുക്കവും ഉണ്ടാകുന്നു .മരങ്ങളും കാടുകളും വെട്ടി നശിപ്പിച്ച് വലിയ വലിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നു. ഇതിന്റെ ഫലമായി നമ്മൾ നേരിട്ടതാണ് 2018ലെ മഹാപ്രളയം.

4.കാടുകളും പുഴകളും പ്രകൃതിയുടെ വരദാനമാണ്. അവ ഉണ്ടെങ്കിലേ പ്രകൃതിയെ നിലനിർത്താൻ സാധിക്കുകയുള്ളൂ.

മരങ്ങൾ നട്ടുപിടിപ്പിച്ചും പുഴയും വയലും സംരക്ഷിച്ചും പരിസ്ഥിതിയെ നിലനിർത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്.


അഭിനവ്
3 B സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം