സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ വിദ്യാലയത്തിലേക്ക്

26038തിരികെ വിദ്യാലയത്തിലേക്ക്.jpg

തിരികെ വിദ്യാലയത്തിലേക്ക്  

19 മാസങ്ങൾക്ക് ശേഷം കോവിഡ് എന്ന മഹാമാരിയാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാതിരുന്ന കുട്ടികൾ നവംബർ ഒന്നാം തീയതി തിരികെ സ്കൂളിലേക്ക് എത്തിച്ചേർന്നു. കുട്ടികളെ പ്രധാനാധ്യാപകയും, സിസ്റ്റർ ലൗലി,  സഹാ അധ്യാപകമാരും ചേർന്ന് ബലൂണുകളും പുഷ്പങ്ങളും പ്രതിരോധ പോസ്റ്ററുകളും കൊണ്ട് മനോഹരമാക്കിയ വിദ്യാലയങ്കണത്തിലേക്ക് ഹൃദ്യമായ വരവേറ്റു. ഇത് കുട്ടികൾക്ക് തികച്ചും സന്തോഷപ്രദമായ ഒരു അനുഭവം തന്നെയായിരുന്നു.


കളിച്ചും ചിരിച്ചും ചിന്തിച്ചും അന്വേഷിച്ചും പഠനം ഓരോ ദിവസവും പുതിയ അനുഭവമായിത്തീരണം. അനുകൂല സാഹചര്യങ്ങളെ അവസരങ്ങളാക്കി മാറ്റി നാടിനും വീടിനും നന്മചെയ്യുന്ന ഒരു പുതു തലമുറയാക്കി മാറ്റുവാൻ പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും പേറി പുതിയൊരു അധ്യയന വർഷം കൂടി നല്ല നാളേക്കായി ഒരുങ്ങുന്നു. പുതുതായി സ്കൂളിലെത്തിയ കുഞ്ഞുങ്ങൾക്ക് ഒരു ഗംഭീര വരവേൽപ്പ് നൽകിയാണ് സെൻറ് മേരീസ് സ്കൂളിലേയ്ക്ക് ആനയിച്ചത്.