സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 18 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) (q)

സ്കൗട്ട് & ഗൈഡ്

സ്കൗട്ട് & ഗൈഡ്സിന്റെ ഈ വര്‍ഷത്തെ പ്രോഗ്രാമുകള്‍ ജൂണ്‍ മാസത്തില്‍ തന്നെ ആരംഭിച്ചു.ജൂണ്‍ 20ാം തിയ്യതി സ്കൂള്‍ അസംബ്ലിയില്‍ വെച്ച് മഴക്കാല പ്രതിരോധ ഹോമിയോ ഗുളികയുടെ ഉദ്ഘാടനം അസി.എച്ച്.എം-സി.ഉദയ നിര്‍വ്വഹിച്ചു. ഈ ഗുളികകള്‍ കുട്ടികള്‍ വീടുകള്‍ തോറും വിതരണം ചെയ്തു. കുന്നംകുളം ഡി.എച്ച.ക്യു -വില്‍ നിന്ന് തന്നിരിക്കുന്ന കാരുണ്യ ഫണ്ടിന്റെ കാര്‍ഡുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും സെപ്റ്റംബര്‍-30 -ന് മുമ്പായി ശേഖരിച്ച് ഡി.എച്ച്.ക്യു -വില്‍ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ത്രിദീയ പരീക്ഷ എഴുതിയ കുട്ടികളെല്ലാം വിജയിച്ചു. ആ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഈ വര്‍ഷം സ്കൗട്ടില്‍ നിന്നും 15 കുട്ടികളും ഗൈഡ്സില്‍ നിന്ന് 26 കുട്ടികളുടേയും ചിഹ്നദാന ചടങ്ങ് ആഗസ്റ്റ് 5ാം തിയ്യതി നടത്തി.തുടര്‍ന്ന് മഠുര വിതരണവും നടത്തി. ആഗസ്റ്റ് 15-ന് സ്കൗട്ട് & ഗൈഡ്സിന്റെ നേതൃത്വത്തില്‍ ഫ്ലാഗ് സെറിമണി നടത്തി. അതിനുശേഷം പാവര്‍ട്ടി സ്.കെ.സി-യിലേക്ക് ഗൈഡ്സ് പോവുകയും സ്വാതന്ത്യദിന റാലിയിലും മത്സരങ്ങളിലും പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തെ രാഷ്ടപതി ,രാജ്യപുരസ്കാര്‍ പരീക്ഷഎഴുതിയ കുട്ടികള്‍ ഉന്നത വിജയം കരസ്ഥമാക്കി.