സെന്റ് മേരീസ് എൽ പി സ്കൂൾ, പള്ളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
schoolphoto
school photo
sp0t.jpg

ചരിത്രം ................................

ചേർത്തല താലൂക്കിൽ ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ വേമ്പനാട്ട് കായലിന്റെ പടിഞ്ഞാറേ തീരത്ത് നിന്ന് ഒരു വിളിപ്പാടകലെയാണ് പള്ളിപ്പുറത്തെ സെന്റ് മേരീസ് എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.എറണാകുളം അങ്കമാലി അതിരൂപതയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പള്ളിപ്പുറത്തെ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിന്റെ കീഴിൽ 1911 ലാണ് ഈ സ്‌കൂൾ ആരംഭിച്ചത് .തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത ചേർത്തല താലൂക്കിലെ തന്നെ പ്രഥമ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം 108 വർഷങ്ങൾ പൂർത്തിയാക്കി.ഈ അക്ഷര മുറ്റത്ത് ഇതുവരെ പന്ത്രണ്ടായിരത്തോളം കുട്ടികൾ തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.

മൂന്നോ - നാലോ ക്ലാസ്സ് മുറികളോടെയാണ് സ്‌കൂൾ ആരംഭിച്ചതെങ്കിലും ക്രമേണ ഒരു വലിയ ഹാൾ ഉൾക്കൊള്ളുന്ന കെട്ടിടമായി മാറി. സ്ഥല സൗകര്യത്തിന്റെ അഭാവത്തിൽ രണ്ട് മുറികൾ കൂടി 1987 -2004 കാലഘട്ടത്തിൽ നിർമ്മിച്ചു .2006 ൽ പുതിയ ഓഫീസ് റൂമും കമ്പ്യുട്ടർ ലാബും ഉൾക്കൊള്ളുന്ന രണ്ടുനില കെട്ടിടം പണിതു. 2010 ൽ മാനേജ്‌മെന്റിൻറെ സഹകരണത്തോടെ 5 ടോയ്‍ലറ്റുകൾ കൂടി നിർമ്മിച്ചു .ഇക്കാലമത്രയും പള്ളിപ്പുറം സെൻറ് .മേരീസ് ഫൊറോനാ പള്ളിയുടെ കീഴിലായിരുന്ന സ്‌കൂൾ 2014 ജൂൺ മുതൽ എറണാകുളം അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലായി 2012 ൽ പൂർവ്വ വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും ഗുണകാംക്ഷികളുടേയും സഹകരണത്തോടെ ക്ലാസ്സ്മുറികൾ മുഴുവൻ ടൈൽ വിരിച്ചു ഭംഗിയാക്കി 2016 ൽ എറണാകുളം അതിരൂപത കോർപ്പറേറ്റിൻറെ സഹായത്തോടെ അടുക്കള നവീകരിച്ച് മനോഹരമാക്കി .2017 ൽ പൂർവ്വ വിദ്യാർത്ഥികളുടേയും ഗുണകാംക്ഷികളുടേയും സഹകരണത്തോടെ സ്‌കൂളിന്റെ മുറ്റം ടൈൽ വിരിച്ചു മനോഹരമാക്കി.2018 ൽ എറണാകുളം അങ്കമാലി കോർപ്പറ്‍റേറ്റിന്റെയും പൂർവ്വ അദ്ധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ രൂപം കൊണ്ട സ്മാർട്ട് ക്ലാസ്സ് റൂമിന്റെയും മുൻ അധ്യാപിക ശ്രീമതി എ.വി കുഞ്ഞുമോൾ സമർപ്പിച്ച ലൈബ്രറിയുടേയും ഉദ്ഘാടനം നടത്തി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുഞ്ഞുമോൾ എ വി
  2. തങ്കമ്മ കെ ഒ
  3. ലിസി
  4. ജാൻസി ജേക്കബ്
  5. മീനാmma
  6. ത്രേസിയാമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നു,

അരൂർ ക്ഷേത്രം ബസിൽ കയറി പള്ളിപ്പുറം പള്ളിയുടെ മുമ്പിൽ പള്ളിച്ചന്ത സ്റ്റോപ്പിൽ ഇറങ്ങി  കിഴക്കോട്ട് നടന്നാൽ സ്കൂളിൽ എത്താം

നിലവിലുള്ള അദ്ധ്യാപകർ