"സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
ചരിത്ര പ്രസിദ്ധമായ പൊഴിയൂർ ശ്രീമഹാദേവർ ക്ഷേത്രം മുതൽ പൊറ്റയിൽകട വരെയും, ഉച്ചക്കട മുതൽ ചെങ്കവിള വരെയും ഉൾപ്പെട്ട 15.67 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഹരിത ഭംഗിയാർന്ന ഒരു ഭൂപ്രദേശമാണ് കാരോട് ഗ്രാമപഞ്ചായത്ത്. പാറശ്ശാല അസംബ്ളി നിയോജക മണ്ഡലത്തിൽപ്പെട്ട ഈ ഗ്രാമപഞ്ചായത്തിൽ കർഷകരും, പനകയറ്റത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്നു. മലയാളം പോലെ തന്നെ ഇവിടുത്തുകാർ തമിഴും സംസാരിക്കുന്നു. തമിഴും മലയാളവും കലർന്ന പഴയ തമിഴ് ഇവിടുത്തെ ചില സമുദായങ്ങൾക്കിടയിൽ ഇന്നും പ്രചാരത്തിലുണ്ട്. ആദ്യകാലത്ത് ഈ പഞ്ചായത്ത് കുളത്തൂർ വില്ലേജിൽ ആയിരുന്നു. ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അഡ്വ. കെ.ചെല്ലപ്പന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് 1969ൽ നിലവിൽ വന്നത്.ദ്രാവിഡ സംസ്ക്കാരത്തിന്റെ പ്രത്യേകതകളാണ് കാരോട് പഞ്ചായത്തിൽ മുഖ്യമായും കാണാൻ കഴിയുന്നത്. ജനതയിൽ വലിയൊരു വിഭാഗം തൊഴിൽ തേടി തമിഴ്നാട്ടിൽ നിന്ന് കുടിയേറി പാർത്തവരാണ്( Nadar). ചരിത്ര പ്രധാനവും പുരാതനവുമായ കാന്തള്ളൂർ ശാല എന്ന പേരിൽ പ്രസിദ്ധമായ സംസ്കൃതഭാഷാ പഠനകേന്ദ്രം എന്നു സങ്കല്പിക്കപ്പെടുന്ന കാന്തള്ളൂർശാല നിലനിന്ന പ്രദേശം ഇന്ന് കാരോട് പഞ്ചായത്തിലാണ്. വിദ്യാചരിത്രത്തിൽ പൌരാണികമായ കാന്തല്ലൂർശാല പ്രാചീന ഭാരതത്തിലെ നളന്ദയോടും തക്ഷശിലയോടും ഉപമിക്കപ്പെടുന്നതിൽ തെല്ലും അതിശയോക്തിയില്ല. കാരോട് പഞ്ചായത്ത് പൂർണ്ണമായും ഗ്രാമീണ സംസ്ക്കാരം ഉൾകൊള്ളുന്ന പഞ്ചായത്താണ്. ഒരു കാലത്ത് ധാരാളം കർഷകർ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ഇന്ന് കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. വ്യാവസായികമായി വളരെ പിന്നോക്കം നിൽക്കുന്ന പഞ്ചായത്താണിത്. വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതിയൊന്നും കൈവരിച്ചിട്ടില്ല. ക്രിസ്ത്യൻ മിഷണനറിമാരാണ് ആദ്യകാലത്ത് ഇവിടെ സ്ക്കുളുകൾ ആരംഭിച്ചത്. വിവിധ മത-സമുദായാദികളിൽപ്പെട്ടവർ വിഭാഗീയ ചിന്തകളൊന്നുമില്ലാതെ ഒരുമയോടെ കഴിയുന്ന നാടാണിത്. അതിപുരാതനമായ ഹൈന്ദവ ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും മുസ്ലീം ആരാധനാലയങ്ങളും കാരോട് പഞ്ചായത്തിലുണ്ട്. പൊഴിയൂർ മഹാദേവർക്ഷേത്രം, പാറയിൽ ശ്രീധർമ്മശാസ്താ ക്ഷേത്രം, എറിവല്ലൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം എന്നിവ ചരിത്ര പ്രാധാന്യമുള്ള ക്ഷേത്രങ്ങളാണ്. കാരോട് സി.എസ്.ഐ ചർച്ച്, പൊറ്റയിൽക്കട ആർ.സി.ചർച്ച്, ഉച്ചക്കട ആർ.സി.ചർച്ച് എന്നിവയും ചരോട്ടുകോണം ജുമാമസ്ജീദും ഇവിടുത്തെ മറ്റു പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. ഗ്രന്ഥശാലകളും വായനശാലകളും ഇവിടുത്തെ സംസ്കാരിക പൈതൃകത്തിനു മുതൽകൂട്ടാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

19:30, 15 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

പേര്= സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ | സ്ഥലപ്പേര്= പൊഴിയൂർ| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂൾ കോഡ്=44067| സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1979 | സ്കൂൾ വിലാസം= പൊഴിയൂർ പൊഴിയൂർ പി.ഒ
തിരുവനന്തപുരം| പിൻ കോഡ്= 695513| സ്കൂൾ ഫോൺ= 0471 2211054| സ്കൂൾ ഇമെയിൽ=stmathewshs79@yahoo.in| സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= പാറശ്ശാല ‌| ഭരണം വിഭാഗം= എയ്ഡഡ് ‍‌| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 527 | പെൺകുട്ടികളുടെ എണ്ണം= 1456 | വിദ്യാർത്ഥികളുടെ എണ്ണം= 1983 | അദ്ധ്യാപകരുടെ എണ്ണം= 19 പ്രിൻസിപ്പൽ= മേരി റോസ്ലിൻ വിൻസ് ലെറ്റ് പ്രധാന അദ്ധ്യാപകൻ= 1 പി.ടി.ഏ. പ്രസിഡണ്ട്= ‍ എസ്.വിജയൻ | സ്കൂൾ വിവരങ്ങൾ :- ആമുഖം

കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ ദേശത്തിലാണ് സെൻറ് മാത്യൂസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത് .കടലും കായലും സംഗമിക്കുന്ന ദേശം അഥവാ പൊഴിയുള്ള നാട് എന്ന അർത്ഥത്തിൽ നിന്നാവാം  പൊഴിയൂർ എന്ന ദേശനാമം ഉടലെടുത്തത് ഇവിടെ നെയ്യാർ അറബികടലിനോട് ചേർന്നു പുണരുന്നു കായലിന് ഇരുഭാഗത്തും പച്ചപിടിച്ച തെങ്ങിൻതോപ്പുകൾ നാളികേര കൃഷിയും മത്സ്യബന്ധനവും ആണ് ഇവിടുത്തെ പ്രധാന തൊഴിൽ മേഖലകൾ 

തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് കച്ചവടത്തിനും ജലഗതാഗതത്തിനുമായി നിർമ്മിക്കപ്പെട്ടതാണ് നെയ്യാറിന്റെ ഉപശാഖയായ അനന്ത വിറ്റോറിയ മാർത്താണ്ഡം കനാൽ പൂവാറിൽ നിന്ന് പൊഴിയൂരിലൂടെ തെക്കോട്ട് ഒഴുകി തമിഴ്നാട്ടിലെ കന്യാകുമാരി കുളച്ചൽ വരെയുള്ള പ്രദേശങ്ങളെ ഈ കനാൽ സമൃദ്ധമാക്കുന്നു പൊഴിയൂരിന്റെ കേന്ദ്രഭാഗത്ത് കനാലിന്റെ വടക്കുകിഴക്ക് തീരത്ത് പ്രസിദ്ധമായ ശ്രീമഹാദേവർ ക്ഷേത്രം സ്ഥിതിചെയ്യുന്നു ചരിത്രപ്രധാനമായ ഈ ക്ഷേത്രം' ശ്രീ പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന ഐതിഹ്യമുണ്ട് തൊട്ടടുത്ത 100 വർഷത്തിലധികം ചരിത്രപാരമ്പര്യമുള്ള ഗവൺമെൻറ് യുപിസ്കൂൾ സ്ഥിതിചെയ്യുന്നു കനാലിന് തെക്കുപടിഞ്ഞാറുഭാഗത്ത് പൊഴിയൂർ മുസ്ലിം ജമാഅത്ത് പള്ളിയും അറബിക്കടലിനോട് ചേർന്ന നിർമ്മിക്കപ്പെട്ട തെക്കേ കൊല്ലങ്കോട് - പരുത്തിയൂർ ലത്തീൻ കത്തോലിക്ക ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്നു കൊല്ലങ്കോട് അതിർത്തി കഴിഞ്ഞാൽ പിന്നെ തമിഴ്നാട് അങ്ങനെ കേരളത്തിന്റെയും തമിഴ്നാടിന്റെയും സങ്കര സംസ്കാരം പുലർത്തുന്നവരാണ് ഇവിടത്തെ ദേശവാസികൾ തെക്കേ കൊല്ലങ്കോട് ഇടവകയുടെ നേതൃത്വത്തിൽ നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി സ്ഥാപിച്ചതാണ് പൊഴിയൂർ മാത്യൂസ് ഹൈസ്കൂൾ

ചരിത്രം

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.302373, 77.093858 | width=600px | zoom=9 }}