സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ
വിലാസം
ആലുവ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017DEV




ആമുഖം

വിദ്യാലയ ചരിത്രം

ചരിത്രമുറങ്ങുന്ന പെരിയാറിന്റെ തീരത്ത് ആലുവ നഗരത്തിന്റെ തിലകക്കുറിയായി 75 വര്‍ഷത്തിലധികമായി നിലകൊള്ളുന്ന പെണ്‍പള്ളിക്കൂടമാണ് സെന്റ് ഫ്രാന്‍സിസ് ഹൈസ്ക്കുള്‍ ഫോര്‍ ഗേള്‍സ്. ആലുവ നഗരസഭയിലേയും പ്രാന്ത പ്രദേശങ്ങളിലേയും സാധാരണക്കാരായ വിദ്യാര്‍ത്ഥിനികളുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ ഉന്നമനമാണ് ഈ വിദ്യാലയത്തിന്റെ മുഖ്യലക്ഷ്യം.

ചരിത്രം

                                               അച്ചടിപ്രചാരത്തിലാകുന്നതിന് മുമ്പ് സമൂഹത്തില്‍ താഴേക്കിടയിലുള്ളവര്‍ക്കും, പാവപ്പെട്ടവര്‍ക്കും,സ്ത്രീകള്‍ക്കും വിദ്യാഭ്യാസത്തെക്കുറിച്ച് സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന കാലഘട്ടത്തിലാണ് സമൂഹത്തിന്റെ നവോത്ഥാനത്തിനായി പെണ്‍‍കുട്ടികളെ പഠിപ്പിക്കുക എന്ന മഹത്തായ കര്‍ത്തവ്യം കര്‍മലീത്ത സന്യാസിനിയായ ദൈവദാസി മദര്‍ ഏലീശ്വ ഏറ്റെടുത്തത്. കേരളക്കരയില്‍ സ്ത്രീ നവോത്ഥാനത്തിന്  തിരി കൊളുത്തിയ മദര്‍ ഏലീശ്വായുടെ പിന്‍ഗാമികളാകട്ടെ പോകുന്നിടത്തെല്ലാം അക്ഷരവെളിച്ചം കൊളുത്തിവെച്ചു. അങ്ങനെ 1928-ല്‍ ആലുവയില്‍ മദര്‍ മാഗ്ദലിന്റെ  നേതൃത്വത്തില്‍ അന്നത്തെ സെന്റ് ഫ്രാന്‍സീസ്  പള്ളിയുടെ  വികാരിയും കര്‍മ്മയോഗിനികളായ  സിസ്റ്റേഴ്സും രക്തം വിയര്‍ത്ത് അധ്വാനിച്ച് സാക്ഷാത്കരിച്ച സ്ഥാപനമാണ് സെന്റ് ഫ്രാന്‍സിസ് ഹൈസ്ക്കൂള്‍  ആലുവ.അഭിവന്ദ്യ ഏയ്‍‍ഞ്ചല്‍ മേരി  പിതാവിന്റെ അനുവാദത്തോടെ പള്ളിമേടയുടെ വരാന്തയിലും കോണ്‍വെന്റിന്റെ ഹാളിലുമായിട്ടായിരുന്നു 1,2 ക്ലാസുകള്‍ക്ക് അധ്യയനം നടത്തിയിരുന്നത്. 1930-ല്‍  1,2 ക്ലാസുകള്‍ക്ക് അംഗീകാരം ലഭിച്ചു.    
                                               അതേസമയം തന്നെ ആലുവ മുന്‍സിപ്പാലിറ്റി നടത്തിയിരുന്ന ഏഴാം ക്ലാസുവരെയുള്ള സ്ക്കൂള്‍‌ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ പൊതുജനത്തിന്റെ ഭാഗത്തു നിന്നുണ്ടായി. ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും ഒടുവില്‍ ദിവാന്റെ കല്‍പന പ്രകാരം 1932 ല്‍ 700 കുട്ടികളും 7 അധ്യാപകരുമുള്ള മിഡില്‍ സ്ക്കൂള്‍ ഉത്തരവായി. പിന്നിട് 1940-ല്‍ ഹൈസ്ക്കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദവും കിട്ടി. 2000 ത്തിലധികം വിദ്യാര്‍ത്ഥിനികള്‍ക്ക് വിദ്യ അഭ്യസിക്കാനുള്ള അവസരമൊരുക്കുന്ന ഈ സരസ്വതിനികേതനത്തിന്റെ ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ടു 2000 ത്തില്‍ പ്ലസ് ടു ക്ലാസുകള്‍ അനുവദിക്കുകയുണ്ടായി. 2004-2005ല്‍ ഇംഗ്ലീഷ് മീഡിയവും ആരംഭിച്ചു. 
                                                ഈ വിദ്യാലയത്തില്‍ ഇന്ന് യു പി ,ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായി 39 ഡിവിഷനുകളില്‍ 2000 ത്തിലധികം വിദ്യാര്‍ത്ഥിനികള്‍ അധ്യയനം നടത്തിവരുന്നു. 2008-ല്‍ മികച്ച പി റ്റി എയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയതും 2009-ല്‍ സംസ്ഥാനതല സ്ക്കൂള്‍ യുവജനോത്സവത്തില്‍ ബാന്‍ഡ് മേളത്തില്‍ ഒന്നാം സ്ഥാനം നേടിയതും ഈ വിദ്യാലയത്തിന്റെ കിരീടത്തിലെ സ്വര്‍ണ്ണ ത്തൂവലുകളാണ്.
                                                 പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ഒരുപേലെ മികവു    പുലര്‍ത്തുന്ന ഈ വിദ്യാലയം പലപ്പോഴും എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എസ് എസ് എല്‍ സി  പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയവും അവാര്‍ഡും കരസ്ഥമാക്കി വരുന്നു.

മുന്‍ സാരഥികള്‍

• സി. ജെറാള്‍ഡ്

• സി. കോണ്‍സാള്‍ട്രിക്സ്

• സി. മേരി പൗളിന്‍

•സി. പ്രഷീല

•സി. അംബ്രോസിയ

• സി. ബോസ്കോ

• സി. ജുസ്റ്റീന

• സി. ബംബീന

• സി. ലില്ലിയാന്‍

•സി. ക്രിസ്റ്റീന

•സി. റൊസീന

സൗകര്യങ്ങള്‍

♦ റീഡിംഗ് റൂം

♦ ലൈബ്രറി

♦ സയന്‍സ് ലാബ്

♦ കംപ്യൂട്ടര്‍ ലാബ്

♦ സ്മാര്‍ട്ട് ക്ലാസ് റൂം

♦ പ്രാര്‍ത്ഥനാ മുറി

♦ ഫസ്റ്റ് എയ്ഡ് റൂം

♦ സ്പോര്‍ട്സ് റൂം

♦സ്പോര്‍ട്സ് കോംപ്ലക്സ്

നേട്ടങ്ങള്‍

♥ എല്ലാവര്‍ഷവും എറണാകുളം റവന്യൂ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥിനികളെ എസ് എസ് എല്‍ സി പരീക്ഷയ്ക്കിരുത്തി നൂറു ശതമാനം വിജയം കൈവരിക്കുന്നു.

♥ 2015-2016 അധ്യയന വര്‍ഷത്തില്‍ 16 വിദ്യാര്‍ത്ഥിനികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുകയും 10 വിദ്യാര്‍ത്ഥിനികള്‍ 9 എ പ്ലസും 1 എ യും നേടി മികച്ച വിജയം കൈവരിച്ചു.

2016-2017 അധ്യയന വര്‍ഷത്തിലെ മിന്നുന്ന വിജയങ്ങള്‍

♥ സംസ്ഥാന തല സാമൂഹ്യശാസ്ത്ര മേളയില്‍ പ്രസംഗമത്സരത്തിന് കുമാരി തസ്‌ലീം നജീമിന് എ ഗ്രേഡ്.

♥ സംസ്ഥാന തല ശാസ്ത്ര മേളയില്‍ വര്‍‍ക്കിംഗ് മോഡലിന് എ ഗ്രേഡ്.

♥ സംസ്ഥാന തല ഗണിത ശാസ്ത്ര മേളയില്‍ ഗണിതമാസികയ്ക്ക് എ ഗ്രേഡ്.

♥ റവന്യൂ തല ശായ്ത്ര മേളയില്‍ ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ്സില്‍ എ ഗ്രേഡ്.

♥ റവന്യൂ തല കായികമേളയില്‍ ഖോ ഖോ മത്സരത്തില്‍ മൂന്നാം സ്ഥാനം.

♥റവന്യൂ തല ഐ ടി മേളയില്‍ രണ്ട് എ ഗ്രേഡും രണ്ട് ബി ഗ്രേഡും നേടി.

♥ ഉപ ജില്ല ഗണിതശാസ്ത്ര മേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗം തുടര്‍ച്ചയായി മൂന്നാം തവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

♥ ഉപ ജില്ല ശാസ്ത്ര മേളയില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തിന് ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പും യു പി വിഭാഗത്തിന് സെക്കന്ഡ് ഓവറോളും.

♥ ഉപ ജില്ല പ്രവൃത്തി പരിചയ മേളയില്‍ യു പി വിഭാഗത്തിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.

♥ 8 വിദ്യാര്‍ത്ഥിനികള്‍ രാജ്യ പുരസ്കാര്‍ കരസ്ഥമാക്കി.

വിവിധ ക്ലബുകള്‍

♣ ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്

♣ റെഡ് ക്രോസ്

♣ സോഷ്യല്‍ സയന്‍സ് ക്ലബ്

‌ ♣ സയന്‍സ് ക്ലബ്

♣ മാത്‌സ് ക്ലബ്

♣ ഇംഗ്ലീഷ് ക്ലബ്

♣ വിദ്യാരംഗം കലാസാഹിത്യ വേദി

♣ ഹിന്ദി ക്ലബ്

♣ സ്പോര്‍ട്സ് ക്ലബ്

♣ ആര്‍ട്സ് ക്ലബ്

♣ കെ.സി.എസ്.എല്‍

♣ ഹെല്‍ത്ത് ക്ലബ്

♣ നേച്ചര്‍ ക്ലബ്

♣ഐ. ടി ക്ലബ്

♣നിയമപാഠ ക്ലബ്

♣ലഹരി വിമുക്ത ക്ലബ്

യാത്രാസൗകര്യം

{{#multimaps:10.112649, 76.358167 | zoom=18 |width=900px

}}

== മേല്‍വിലാസം ==ST. FRANCIS HIGHER SECONDARY SCHOOL, ALUVA


വര്‍ഗ്ഗം:സ്ക്കൂള്‍