സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവ Wishes Tree

കളിചിരിയും പുസ്തകങ്ങളും പുത്തനുടുപ്പുകളുമായി 2023-24 അധ്യായന വർഷം വിദ്യാലയത്തിലേക്ക് കടന്നുവന്ന നവാഗതരെയും വിദ്യാർഥി വിദ്യാർഥിനികളെയും പ്രധാന അധ്യാപകരും വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ചേർന്ന് സ്വീകരിക്കുകയുണ്ടായി. കൗതുകത്തോടെ പുതിയ വിദ്യാലയത്തിലേക്ക് എത്തിയ നവാഗതർ മാതാപിതാക്കൾക്കൊപ്പമാണ് വിദ്യാലയത്തിൽ എത്തിയത്. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കുട്ടികളെ എതിരേറ്റു. അധ്യാപകർ കുട്ടികൾക്കായി ഒരുക്കിയ Wishes Tree ഏറെ ശ്രദ്ധ നേടി. നവാഗതർക്കും സ്കൂളിലെ മറ്റ് വിദ്യാർഥികൾക്കും വേണ്ടി ഒരുക്കിയ ഫ്ലാഷ് മോബ് കൗതുകത്തോടെയാണ് കുട്ടികൾ നോക്കിക്കണ്ടത്. തുടർന്ന് പ്രവേശനോത്സവ ഗാനം ആലപിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ തിരുവല്ല രൂപത അധ്യക്ഷൻ മോസ്റ്റ് റവ. ഡോ. തോമസ് മാർ കൂറിലോസ് തിരുമേനിയും Wishes tree യുടെ ഭാഗമായി പങ്കുചേർന്നത് എല്ലാവരിലും കൗതുകവും സന്തോഷവുമേകി. തുടർന്നുനടന്ന അസംബ്ലിയിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് തിരുവല്ല രൂപതാ അദ്ധ്യക്ഷൻ കുട്ടികൾക്ക് നല്ല ഒരു അധ്യയന വർഷം ആശംസിക്കുകയുണ്ടായി. ലോക്കൽ മാനേജർ ഫാദർ വറുഗീസ് ചാമക്കാലായിൽ, പിടിഎ പ്രസിഡണ്ട് ഹരിലാൽ സാർ, മുൻസിപ്പൽ കൗൺസിലർ ലൈജു സക്കറിയ എന്നിവരും കുട്ടികൾക്ക് നല്ല ഒരു വർഷം ആശംസിച്ചുകൊണ്ട് പ്രസംഗിക്കുകയുണ്ടായി. വന്നെത്തിയ എല്ലാവർക്കും പ്രഥമാധ്യാപകൻ ബഹു ഷാജി സാർ നന്ദിയർപ്പിച്ചു. പുതിയ അധ്യായന വർഷത്തിൽ സ്കൂളിലേക്ക് കടന്നുവന്ന നവാഗതരുടേയും രക്ഷിതാക്കളുടേയും സാന്നിധ്യം പ്രവേശനോത്സവത്തിന് ഏറെ മാറ്റുകൂട്ടി.

വായനാദിനം

അക്ഷരങ്ങളെ സ്നേഹിക്കാൻ മലയാളിയെ പരിശീലിപ്പിച്ച വായിച്ചു വളരാനും ചിന്തിച്ച് വിവേകം നേടാനും മലയാളികളോട് ആഹ്വാനം ചെയ്ത മീറ്റർ വായനയുടെ മാത്രമാണ് പഠിപ്പിച്ചത് ഈ വർഷത്തെ വായനാദിന പരിപാടികൾ ഒട്ടേറെ പ്രവർത്തനങ്ങൾ ഓടെയാണ് ആദരിച്ചത് സ്കൂൾ അസംബ്ലിയിൽ വായനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്ത കുട്ടികൾക്ക് സന്ദേശം നൽകിയത് കല്ലിശ്ശേരി സെൻമേരിസ് സ്കൂൾ മാനേജർ ഫാദർ പുസ്തകം ചങ്ങാതിയായി കൂടെ കൊണ്ട് നടക്കാൻ സാധിക്കണമെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു. വായനാദിന പരിപാടികളിൽ അധ്യക്ഷനായി കടന്നുവന്ന പുഷ്പഗിരി മെഡിക്കൽ കോളേജ് ഫോർ maschio അതിരുകൾ കാണാൻ വായനയിലൂടെ സാധിക്കണം എന്ന് കുട്ടികളെ ഓർമ്മിപ്പിച്ചു. തോട്ടിയുടെ മകൻ ഹൃതിക് എം സുധിയുടെ കവിതാ പാരായണവും വായനയുടെ മഹത്വം വിളിച്ചോതുന്ന സംഘ ഗാനവും ഏറെ വ്യത്യസ്തത പുലർത്തി കുട്ടികളും വിശിഷ്ടാതിഥികളും അദ്ധ്യാപകരും ഒത്തുചേർന്ന് വായനാദിനം പ്രതിജ്ഞ പങ്കുചേർന്നു വായനവാരം പ്രവർത്തനങ്ങളുടെ കൂടെ കൂട്ടായ ശ്രമമായിരുന്നു വാക്ക് എന്ന ഡിജിറ്റൽ മാഗസിൻ സ്കൂളിലെ പുതിയ അധ്യാപകനായ ഫാദർ ഫിലിപ്പ് തായില്ലം മാഗസിന്റെ പ്രകാശനകർമം നിർവഹിച്ചു. അധ്യാപക പ്രതിനിധി നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഈ വർഷത്തെ വായന ദിന പരിപാടികൾ സമാപിച്ചു.

ലഹരി വിരുദ്ധ ദിനം

മനുഷ്യൻ പ്രാധാന്യം നൽകാം ലഹരിക്കെതിരെ പ്രതിരോധ ശക്തിപ്പെടുത്താം ലഹരി വിരുദ്ധ ദിനത്തിൽ ആരോഗ്യമുള്ള ഒരു തലമുറ വളർന്നു വരണം എന്നുള്ള സന്ദേശമാണ് എടുത്തുകാട്ടുന്നത് ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം ഉണ്ടാകുന്ന വിപത്തുകളെ കുറിച്ചും പുതുതലമുറയെ ബോധവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെ ഈ വർഷം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധദിനം ആചരിക്കുകയുണ്ടായി 2023 നടത്തിയ സ്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപകൻ ബഹുമാനപ്പെട്ട ഷാജി സാർ എത്തിയ അതിഥികളെ സ്വാഗതം ചെയ്തു ഉദ്ഘാടനം ചെയ്തത് നൽകിയത് തിരുവല്ല എ ഇ ഓ വി കെ മിനി കുമാരി ടീച്ചർ ആണ് മൂല്യ ബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ആണ് വിദ്യാഭ്യാസം മനസ്സിനെ നിയന്ത്രിക്കാൻ നമുക്ക് ആയാൽ മാറ്റം വരുത്താനും നമുക്ക് സാധിക്കണം എന്ന് ടീച്ചർ കുട്ടികളെ ഉത്ബോധിപ്പിച്ചു ബോധന യുടെയും ഡയറക്ടർ ഫാദർ സാമുവൽ വിളയിൽ കുട്ടികൾക്ക് ആശംസകൾ നേർന്നു കുട്ടികൾ അധ്യാപകർ എല്ലാവരും ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് വേണ്ടി പോസ്റ്റർ കവിതരചന കഥ പ്രസംഗം എന്നിങ്ങനെയുള്ള മത്സരങ്ങൾ ഈ ആഴ്ചയിൽ നടത്തി ക്രമീകരണം നടത്തി നന്ദിപ്രകാശനം ലഹരിവിരുദ്ധ ദിന പരിപാടികൾ സമാപിച്ചു

==യോഗാദിനം ==

ലോകമാകുന്ന കുടുംബത്തിനുവേണ്ടി എന്നതാണ് ഈ വർഷത്തെ യോഗ ദിന സന്ദേശം ഭാരതത്തിലെ പൗരാണിക പാരമ്പര്യത്തിന് വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ നൽകിയത് വിവിധങ്ങളായ ജീവിത ശൈലി രോഗങ്ങൾ മലയാളിയെ കീഴടക്കി കൊണ്ടിരിക്കുന്നു യോഗ ഇതിന് പരിഹാരം ആണെന്ന് മാത്രമല്ല നാം ലോകവും പ്രകൃതിയും ഒന്നാണെന്ന തിരിച്ചറിവ് യോഗ പരിശീലനത്തിലൂടെ നാം ആഘോഷിക്കുന്നു തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷവും യോഗാദിനം ആചരിക്കുകയുണ്ടായി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വർഗീസ് കെ ചെറിയാൻ യോഗ ദിന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സിസ്റ്റർ എസ് എസ് എൽ സി മുഖ്യാതിഥിയായിരുന്നു കുട്ടികൾ യോഗത്തിൽ സ്കൂൾ അങ്കണത്തിൽ യോഗം ചേർന്നു ഹെഡ്മാസ്റ്റർ ഷാജി മാത്യൂസ് സ്കൂൾ എൻസിസി ഓഫീസ് എം എൻ സി വർഗീസ് ഫിലിപ്പ് എന്നിവർ യോഗയുടെ പ്രാധാന്യം യോഗ ദിനത്തിൻറെ പ്രസക്തി എന്നിങ്ങനെ ഒട്ടേറെ ചിന്തകൾ കുട്ടികൾക്ക് നൽകുകയുണ്ടായി നന്ദി പ്രകാശത്തോടെ പ്രസ്തുത പരിപാടി സമാപിച്ചു