സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി /ഹെൽത്ത് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഹെല്‍ത്ത് ക്ലബ്ബ്

സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമിന്‍റെ ഭാഗമായി സ്കൂളില്‍ ഹെല്‍ത്ത് ക്ലബ്ബ് പ്രവ൪ത്തിച്ചുവരുന്നു. 24 കുട്ടികളും ഒരു ജനറല്‍ ലീഡറുമടങ്ങുന്ന ഗ്രൂപ്പാണ് സെന്‍റ് തോമസ് എ.യു.പി സ്കൂളിലെ ഹെല്‍ത്ത് ക്ലബ്ബ്. അവരോടൊപ്പം സ്കൂളിലെ ആരോഗ്യപ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ശ്രീമതി മിന്‍സിമോള്‍ കെ.ജെ ടീച്ചറും ശ്രീമതി റാണി പി.സി ടീച്ചറും ആണ്. സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ആരോഗ്യമേഖലയെ മനസിലാക്കുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി പുല്‍പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നേഴ്സ് റെയ്ച്ചല്‍ എല്ലാ വെള്ളിയാഴ്ചകളിലും ഈ സ്കൂളിലെത്തുന്നു.

ഹെല്‍ത്ത് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ആഴ്ചയിലൊരിക്കല്‍ മീറ്റിംഗ് കൂടുന്നു. മീറ്റിംഗില്‍ ആരോഗ്യസംബന്ധമായ ക്ളാസ്സുകള്‍, ച൪ച്ച, ക്വസ്റ്റ്യന്‍ ബോക്സ് എന്നിവ പ്രവ൪ത്തിച്ചുവരുന്നു. ക്വസ്റ്റ്യന്‍ ബോക്സില്‍ നിക്ഷേപിക്കുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നേഴ്സ് റെയ്ച്ചല്‍ നല്കി വരുന്നു. സ്കൂളിലെ ഓരോ കുട്ടിയുടെയും ഉയരം, ഭാരം ​എന്നിവ നോക്കി ഹെല്‍ത്ത് ഇഷ്യൂസ് സ്ക്കീന്‍ ചെയ്ത് അസുഖമുള്ളവരെ പ്രൈമറി ഹെല്‍ത്ത് സെന്‍റ൪, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റ൪, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് റഫ൪ ചെയ്യുന്നു. കൂടുതല്‍ ചികിത്സ ആവശ്യമുള്ളവ൪ക്കുവേണ്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പില്‍ അവരെ പങ്കെടുപ്പിക്കുന്നു. കൂടാതെ ഹെല്‍ത്ത് സംബന്ധമായ ക്വിസ് മത്സരം, ചിത്രരചന, ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷന്‍ എന്നിവ നടത്തി വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍, സംസാരവൈകല്യമുള്ള കുട്ടികള്‍, അതുപോലെ മറ്റേതൊരു വൈകല്യ

മുഴുവന്‍ കുട്ടികളുടെയും ആരോഗ്യസംബന്ധമായ വിവരങ്ങള്‍ രജിസ്‌റ്ററില്‍ രേഖപ്പെടുത്തുകയും കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായ കുട്ടികള്‍ക്ക് പ്രത്യേകം ക്ലാസുകള്‍ എടുക്കുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും റെയ്ച്ചല്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തുന്നതിനായി സ്കൂള്‍ തലത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുകയും അവരെ കണ്ടെത്തി അവ൪ക്ക് ആവശ്യമായ ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കുകയും ചെയ്തു വരുന്നു. ഒരു നേഴ്സിന്‍റെ സേവനം ലഭ്യമാകുന്നത് സ്കൂള്‍ ആരോഗ്യമേഖലയില്‍ വളരെ പ്രയോജനപ്രദമാണ്.

ഈ വ൪ഷത്തെ പ്രവ൪ത്തനങ്ങള്‍

  1. സ്കൂളില്‍ നല്ലൊരു ഫസ്റ്റ് എയ്ഡ് കിറ്റ് സംഘടിപ്പിച്ചു.
  2. ആഴ്ചയിലൊരിക്കല്‍ അയേണ്‍ റ്റാബ് ലെറ്റ് വിതരണം ചെയ്യുന്നു.
  3. ആരോഗ്യവകുപ്പ് നല്‍കിയ "മഴക്കാല "രോഗങ്ങളും, മുന്‍കരുതല്‍ നടപടികളു"മടങ്ങുന്ന ബുക്ക്ലെറ്റ് എല്ലാ വിദ്യാ൪ത്ഥികള്‍ക്കും വിതരണം ചെയ്യുകയും ബോധവത്ക്കരണം നടത്തുകയും ചെയ്തു.
  4. "ആരോഗ്യശീലങ്ങള്‍ നിത്യജീവിതത്തില്‍" എന്ന വിഷയത്തിന്‍റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ക്ളാസ്സ് സംഘടിപ്പിച്ചു
  5. ഹെല്‍ത്ത് ക്ലബ്ബ് കുട്ടികളുടെ നേതൃത്വത്തില്‍ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ പ്രോത്സാഹിപ്പിക്കുകയും പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തു.
  6. ആഴ്ചയ്ലൊരിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങള്‍ ക്ളാസ്സുകള്‍ കയറിയിറങ്ങി, നഖം വെട്ടി വൃത്തിയാക്കിയിട്ടുണ്ടോ, ഡ്രസ്സുകള്‍ വൃത്തിയുള്ളതാണോ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുകയും, ശ്രദ്ധയില്‍ പെടുത്തുകയും ചെയ്യുന്നു.
  7. തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കാന്‍ ക്ലബ്ബ് അംഗങ്ങള്‍ പ്രോത്സാഹനം നല്‍കുന്നു.
  8. കോളനികള്‍ സന്ദ൪ശിച്ച് ആരോഗ്യശീലങ്ങളും ശുചിത്വവും പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരണം നടത്തി.
  9. സ്കൂളില്‍ ആരോഗ്യശീലങ്ങളുടെ പോസ്റ്റ൪ ഒട്ടിച്ചു.

ആരോഗ്യശീലങ്ങള്‍ കൃത്യമായി പാലിക്കാന്‍ സ്വയം ശീലിക്കുകയും മറ്റുള്ളവരെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന അംഗങ്ങള്‍ ഹെല്‍ത്ത് ക്ലബ്ബിന് മുതല്‍ക്കൂട്ടാണ്. ചെറിയ കുട്ടികളിലെ നഖംകടിക്കല്‍, പെന്‍സില്‍ കടിക്കല്‍, കൈകഴുകാന്‍ മടികാണിക്കല്‍ ഇവയെല്ലാം ക്ലബ്ബ് ​അംഗങ്ങള്‍ നിത്യേന പരിശോധിച്ച് തിരുത്തലുകള്‍ നടത്തി വരുന്നു. ഇത്തരം പ്രവ൪ത്തനങ്ങള്‍ സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്‍റെ വിജയത്തിന് കാരണമാണ്.